മാസാവസാനം ഉയര്‍ന്ന വിലയില്‍ സ്വര്‍ണം; പവന് 37680 രൂപ

ഒരു പവന് ഡിസംബര്‍ ഒന്നാം തീയതി ഉണ്ടായിരുന്ന 35,920 രൂപ യില്‍ നിന്നും 1760 രൂപ വര്‍ധിച്ച് ഡിസംബര്‍ 28ന് 37680 രൂപയാണ് രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം 320 രൂപ ഉയര്‍ച്ച.

Update: 2020-12-28 08:56 GMT

ഡിസംബര്‍ മാസം അവസാനിക്കുന്ന ആഴ്ചയുടെ ആരംഭത്തില്‍ തന്നെ കേരളത്തില്‍ സ്വര്‍ണ വില ഉയരത്തിലേക്ക്. പവന് 320 രൂപ ഉയര്‍ന്ന് 37, 680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4710 രൂപയാണ് തിങ്കളാഴ്ച കേരളത്തിലെ നിരക്ക്. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഡിസംബര്‍ 21 നും ഇതേ വിലയ്ക്ക് വ്യാപാരം നടത്തിയിരുന്നു. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില മാസാദ്യം രേഖപ്പെടുത്തിയ 35,920 രൂപയായിരുന്നു. പിന്നീട് സ്വര്‍ണവില മെല്ലെ ഉയരുകയായിരുന്നു.

ഇന്ത്യന്‍ വിപണികളിലും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയര്‍ന്നു. എംസിഎക്‌സില്‍ ഫെബ്രുവരി സ്വര്‍ണ ഫ്യൂച്ചര്‍ നിരക്ക് 0.97% ഉയര്‍ന്ന് 50,561 രൂപയിലെത്തി. വെള്ളി വില 3.14% ഉയര്‍ന്ന് 69,578 രൂപയായി. എംസിഎക്സില്‍ ബുധനാഴ്ച സ്വര്‍ണ വില 50,073 രൂപയിലും വെള്ളി വില 67,509 രൂപയിലും ക്ലോസ് ചെയ്തു.
ആഗോള വിപണികളില്‍ തിങ്കളാഴ്ച സ്വര്‍ണ വില ഒരു ശതമാനം മുകളിലേക്ക് കയറി. സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 1 ശതമാനം ഉയര്‍ന്ന് 1,895.03 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 0.8 ശതമാനം ഉയര്‍ന്ന് 1,899.10 ഡോളറാണ് രേഖപ്പെടുത്തിയത്. വെള്ളി 3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 26.63 ഡോളറിലെത്തി. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ ഒമ്പതാം സിരീസ് ഇന്ന് തുറന്നു. ജനുവരി ഒന്നിന് ബുക്കിംഗ് അവസാനിക്കും.


Tags:    

Similar News