സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞു

രാവിലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു

Update:2023-04-19 10:18 IST

Image / canva

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ചാഞ്ചാട്ടം തുടരുന്നു. ഇന്ന് രാവിലെ കൂടിയ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുറഞ്ഞു. രാവിലെ 160 രൂപ ഉയര്‍ന്ന് 44,840 രൂപയിലെത്തിയ പവന്‍ വില ഉച്ചയ്ക്ക് രണ്ടരയോടെ 320 രൂപ താഴ്ന്ന് 44,520 രൂപയായി. 20 രൂപ വര്‍ദ്ധിച്ച് 5,605 രൂപയിലെത്തിയ ഗ്രാം വില 40 രൂപ കുറഞ്ഞ് 5,565 രൂപയിലുമെത്തി.

രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2007 ഡോളറില്‍ നിന്ന് 1,979 ഡോളറിലേക്ക് കുറഞ്ഞ പശ്ചാത്തലത്തിലാണ് ഉച്ചയോടെ സംസ്ഥാനത്തെ വിലയിലും മാറ്റമുണ്ടായത്.

Also Read : അക്ഷയതൃതീയ: 3,000 കോടി വില്‍പന പ്രതീക്ഷിച്ച് സ്വര്‍ണവിപണി

അക്ഷയതൃതീയയ്ക്ക് മുന്നോടിയായി സംസ്ഥാനത്ത് സ്വര്‍ണവില വലിയ ചാഞ്ചാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ഏപ്രില്‍ മൂന്നിന് 43,760 രൂപയായിരുന്ന പവന്‍ വില ഏപ്രില്‍ 14ന് 45,320 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന വിലയാണ്. 5,470 രൂപയായിരുന്ന ഗ്രാം വില 5,665 രൂപയിലുമെത്തി. തുടര്‍ന്ന് മൂന്ന് ദിവസം മാറ്റമില്ലാതിരുന്ന ശേഷം ചൊച്ചാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. തുടര്‍ന്നാണ്, ഇന്ന് രാവിലെ വില കൂടുകയും ഉച്ചയ്ക്ക് ശേഷം കുറയുകയും ചെയ്തത്. ഏപ്രില്‍ 22ന് ആണ് അക്ഷയതൃതീയ.

Tags:    

Similar News