സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധനവ്
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്
ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില (Gold price) ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. ഇന്നലെ 160 രൂപയായിരുന്നു വര്‍ധിച്ചത്. ഇന്ന് ഒരു പവന് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില (Gold price today) 37360 രൂപയായി.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4670 രൂപയായി. ഇന്നലെ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
മെയ് 17 നും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി എന്നാല്‍ തൊട്ടടുത്ത ദിവസം അതിന്റെ ഇരട്ടി കുറഞ്ഞു. ശേഷം ഇന്നലെയാണ് സ്വര്‍ണവില ഉയര്‍ന്നത്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ വെള്ളിയുടെ വിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് ഒരു രൂപ കൂടുകയും ചെയ്തു. ഇതോടെ വെള്ളിയുടെ വിപണി വില 67 രൂപയായി. അതേസമയം 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.
ഈ മാസത്തെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍ (ഒരു പവന്‍)
മെയ് 1 - 37920 രൂപ
മെയ് 2 - 37760 രൂപ
മെയ് 3 - 37760 രൂപ
മെയ് 4 - 37600 രൂപ
മെയ് 5 - 37920 രൂപ
മെയ് 6 - 37680 രൂപ
മെയ് 7 - 37920 രൂപ
മെയ് 8 - 37920 രൂപ
മെയ് 9 - 38000 രൂപ
മെയ് 10 - 37680 രൂപ
മെയ് 11 - 37400 രൂപ
മെയ് 12 - 37760 രൂപ
മെയ് 13 - 37160 രൂപ
മെയ് 14 - 37000 രൂപ
മെയ് 15 - 37000 രൂപ
മെയ് 16 - 37000 രൂപ
മെയ് 17 - 37240 രൂപ
മെയ് 18 - 36880 രൂപ
മെയ് 19 - 37040 രൂപ