വീണ്ടും വില ഇടിഞ്ഞ് സ്വര്‍ണം, ചാഞ്ചാട്ടത്തിന്റെ കാരണങ്ങള്‍ എന്തൊക്കെ?

തുടര്‍ച്ചയായ വര്‍ധനവിന് ശേഷം രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത് 360 രൂപ വരെ

Update: 2022-08-27 08:00 GMT

 സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില (Today's Gold Rate)കുറഞ്ഞു. ഇന്നലെ 80 രൂപയുടെ നേരിയ ഇടിവാണ് ഉണ്ടായത് എന്നാല്‍ ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിനംകൊണ്ട് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38120 രൂപയായി.

ഒരു ഗ്രാമിന്റെ വില 35 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4730 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്.

പ്രധാനമായും ആഭരണങ്ങള്‍ക്കുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവും 22 കാരറ്റിനൊപ്പം തന്നെ ചാഞ്ചാട്ടം തുടരുകയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,900 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

സംസ്ഥാനത്തെ കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ-5 ന് ആയിരുന്നു. അന്ന് ഒരു പവന് 38,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 4810 രൂപയുമായിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 21 നായിരുന്നു. അന്ന് ഒരു പവന് 36,800 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4600 രൂപയുമായിരുന്നു.

ദേശീയ വിപണിയില്‍ വീണത് 420 രൂപവരെ

ദേശീയ വിപണിയിലും സ്വര്‍ണം- 24 കാരറ്റിന്റെയും 22 കാരറ്റിന്റെയും വില കുറഞ്ഞു. ശനിയാഴ്ച രാവിലെ 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ (10 ഗ്രാം) വില 51,670 രൂപയും 22 കാരറ്റ് സ്വര്‍ണ്ണത്തിന് (10 ഗ്രാം) 47,330 രൂപയുമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്.

24 കാരറ്റിന് (10 ഗ്രാം) 51,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ് ചെന്നൈയിലെ ഇന്നത്തെ സ്വര്‍ണ വില. കൂടുതല്‍ വായിക്കുക: ഇന്ത്യയുടെ പുതിയ ഡിജിറ്റല്‍ വായ്പാ നിയമങ്ങള്‍, സ്ലൈസ്, യുഎന്‍ഐ തുടങ്ങിയ ഫിന്‍-ടെക്കുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കമ്പനികള്‍ ശക്തമായ പുഷ്ബാക്ക് ആസൂത്രണം ചെയ്യുന്നതായാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണത്തിന്റെ തീരുവ ഈയിടെ വര്‍ധിപ്പിച്ചിരുന്നു. 7.5 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായാണ് തീരുവ വര്‍ധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സര്‍ചാര്‍ജ് തുടങ്ങിയവയും ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ സ്വര്‍ണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.

ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ സ്വര്‍ണ വില 24 കാരറ്റിന് (10 ഗ്രാം) 52,140 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,800 രൂപയുമാണ്. കൊല്‍ക്കത്തയില്‍ 24 കാരറ്റ് (10 ഗ്രാം) സ്വര്‍ണത്തിന്റെ വില 51,980 രൂപയും 22 കാരറ്റ് (10 ഗ്രാം) സ്വര്‍ണത്തിന് 47,650 രൂപയുമാണ്. മുംബൈയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 52,980 രൂപയും 22 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 47,650 രൂപയുമാണ് വില.

ആഗോള വിപണി ട്രെന്‍ഡ് മാറി

ആഗോള വിപണിയില്‍ കഴിഞ്ഞയാഴ്ച മൂന്നു ശതമാനത്തോളമാണ് സ്വര്‍ണ്ണവിലയില്‍ ഇടിവുണ്ടായത്. ഫെഡറല്‍ റിസര്‍വ് സെപ്റ്റംബറിലും പലിശനിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയും സ്വര്‍ണ്ണവിലയിലെ ഇടിവിന് കാരണമായി. ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നതും സ്വര്‍ണ്ണവില താഴാനുള്ള മറ്റൊരു പ്രധാന കാരണമാണ്.

സ്വര്‍ണം ഔണ്‍സിന് 1754.87 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില സ്ഥിരമായി ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Tags:    

Similar News