ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇടിവോടെ വിപണി

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ് അടക്കം 16 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update: 2021-04-23 11:54 GMT

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നഷ്ടക്കണക്കുമായി ഓഹരി വിപണി. സെന്‍സെക്‌സ് 202.22 പോയ്ന്റ് താഴ്ന്ന് 47878.45 പോയ്ന്റിലും നിഫ്റ്റി 64.80 പോയ്ന്റ് ഇടിഞ്ഞ് 14341.35 പോയ്ന്റിലും ക്ലോസ് ചെയ്തു. ന്ഷ്ടത്തിനിടയിലും പവര്‍ മേഖല കരുത്തു കാട്ടി. 2.35 ശതമാനം നേട്ടമാണ് പവര്‍ സൂചിക കൈവരിച്ചത്. യുട്ടിലിറ്റീസ് സൂചിക 1.75 ശതമാനം നേട്ടമുണ്ടാക്കി. ടെലകോം, റിയല്‍റ്റി, എഫ്എംസിജി, ഐറ്റി സൂചികകള്‍ ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും നേട്ടമുണ്ടാക്കി.

1587 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1338 ഓഹരികളുടെ വിലിയിഞ്ഞു. 174 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
16 കേരള ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 10.39 ശതമാനം നേട്ടത്തോടെ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് ആണ് മുന്നില്‍. വണ്ടര്‍ലാ ഹോളിഡേയസ് (5.06 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (4.86 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (4.58 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.40 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം
കെഎസ്ഇ, കേരള ആയുര്‍വേദ, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിറ്റ ജലാറ്റിന്‍, ആസ്റ്റര്‍ ഡി എം, കല്യാണ്‍ ജൂവലേഴ്‌സ് തുടങ്ങി 13 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.



 




Tags:    

Similar News