വിപണിയുടെ മുന്നേറ്റത്തിന് തടയിട്ട് ലാഭമെടുക്കലും വളര്‍ച്ചാ അനുമാനവും

ഓഹരി സൂചികകള്‍ ഉയരങ്ങളിലേക്ക് എത്തിയതോടെ ലാഭമെടുക്കല്‍ ശക്തമായതും പുതുക്കിയ വളര്‍ച്ചാ അനുമാനവും ഓഹരി സൂചികകളെ സ്വാധീനിച്ചു

Update: 2021-06-01 12:10 GMT

തുടര്‍ച്ചയായി ഏഴ് വ്യാപാര സെഷനുകളില്‍ നേട്ടത്തോടെ മുന്നേറിയ ഓഹരി വിപണിയില്‍ ഇന്ന് ലാഭമെടുക്കലിന് ആക്കം കൂടി. ജിഡിപി വളര്‍ച്ചാ അനുമാനം കുറച്ചുകൊണ്ടുള്ള മൂഡീസിന്റെ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ വിപണിയുടെ കുതിപ്പിന് തടവീണു. ഇതോടൊപ്പം മാനുഫാക്ചറിംഗ് ആക്റ്റിവിറ്റി താഴേക്ക് പോയതും വിപണിയില്‍ ഉലച്ചിലുണ്ടാക്കി. 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 9.3 ശതമാനവും 2023 സാമ്പത്തിക വര്‍ഷത്തില്‍ 7.9 ശതമാനവും ആയിരിക്കാമെന്നാണ് മൂഡീസിന്റെ അനുമാനം.

അതുപോലെ തന്നെ ഐഎച്ച്എസ് മാര്‍ക്കിറ്റ് ഡാറ്റ പ്രകാരം ആഭ്യന്തര കമ്പനികളുടെ ഓര്‍ഡറുകളും ഉല്‍പ്പാദനവും പത്തുമാസക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞതലത്തിലാണ്.

ഇന്ന് സെന്‍സെക്‌സ് 2.5 ശതമാനം ഇടിഞ്ഞ് 51,934 പോയ്ന്റില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി എട്ട് പോയ്ന്റ് താഴ്ന്ന് 15,575 ലും ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
ബഹുഭൂരിപക്ഷം കേരള കമ്പനികളുടെ ഓഹരി വിലകളും ഇന്ന് താഴ്ചയാണ് രേഖപ്പെടുത്തിയത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വില 0.44 ശതമാനം ഉയര്‍ന്നു. ഇന്‍ഡിട്രേഡ് 3.61 ശതമാനം ഉയര്‍ന്നു. കല്യാണ്‍ ജൂവല്ലേഴ്‌സ് ഓഹരി വില 1.12 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. റബ്ഫില, വിക്ടറി പേപ്പര്‍, വണ്ടര്‍ല ഹോളിഡേയ്‌സ് എന്നിവ നാമമാത്ര വില വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.




 


Tags:    

Similar News