യുഎസ് ഫെഡ് നയത്തിനായി കാത്ത് വിപണി; സൂചികകളില്‍ ഇടിവ്
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങി 13 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു
രണ്ടു ദിവസത്തെ മുന്നേറ്റത്തിന് ശേഷം സൂചികകളില്‍ ഇടിവ്. ഇന്നു രാത്രി യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പുറത്തുവരാനിരിക്കെ സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്നു. സെന്‍സെക്‌സ് 262.96 പോയ്ന്റ് ഇടിഞ്ഞ് 59456.78 പോയ്ന്റിലും നിഫ്റ്റി 98 പോയ്ന്റ് ഇടിഞ്ഞ് 17718.30 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
1251 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടം ഉണ്ടാക്കാനായത്. 2115 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 117 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ശ്രീ സിമന്റ്‌സ്, അദാനി പോര്‍ട്ട്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, അള്‍ട്രാ ടെക് സിമന്റ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍ പെടുന്നു. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഐറ്റിസി, എച്ച് യു എല്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടമുണ്ടാക്കി.
എഫ്എംസിജി സൂചികയില്‍ 1 ശതമാനം ഉയര്‍ന്ന ഉണ്ടായപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ്, ഓയ്ല്‍ & ഗ്യാസ്, റിയല്‍റ്റി, പവര്‍ സൂചികകള്‍ 1-2 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളില്‍ 13 എണ്ണത്തിനാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (4.92 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.37 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.94 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (2.13 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (2.02 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍ പെടുന്നു.
അതേസമയം വണ്ടര്‍ലാ ഹോളിഡേയ്‌സ്, കല്യാണ്‍ ജൂവലേഴ്‌സ്, നിറ്റ ജലാറ്റിന്‍, ഹാരിസണ്‍സ് മലയാളം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി 16 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.