സാമ്പത്തിക മേഖലയിലെ ശുഭസൂചനകള്‍; പുതിയ ഉയരം കുറിച്ച് സൂചികകള്‍

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് മുന്നേറ്റം തുടരുന്നു, നേട്ടമുണ്ടാക്കാനായത് ഒന്‍പത് കേരള കമ്പനികള്‍ക്ക് മാത്രം

Update: 2021-08-04 12:06 GMT

സൂചികകള്‍ വീണ്ടും പുതിയ ഉയരത്തില്‍. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് റെക്കോര്‍ഡ് ഉയരത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും എത്തുന്നത്. ബാങ്കിംഗ് ഓഹരികളാണ് ഇന്നത്തെ കുതിപ്പിന് നേതൃത്വം നല്‍കിയത്.

സെന്‍സെക്‌സ് 546.41 പോയ്ന്റ് ഉയര്‍ന്ന് 54369.77 പോയ്ന്റിലും നിഫ്റ്റി 128 പോയ്ന്റ് ഉയര്‍ന്ന് 16258.80 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1073 ഓഹരികള്‍ മുന്നേറ്റം കുറിച്ചപ്പോള്‍ 2104 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 113 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയവ നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികളാണ്. ഗ്രാസിം, ടൈറ്റന്‍ കമ്പനി, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്ട്‌സ് തുടങ്ങിയവയുടെ വലിയില്‍ ഇടിവുണ്ടായി.
സൂചികയിലെ വലിയ മുന്നേറ്റത്തിനിടയിലും ബാങ്കിംഗ് ഒഴികെയുള്ള മറ്റു സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. എന്നാല്‍ ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ ഒരു ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയെങ്കിലും കേരള കമ്പനികളെ സംബന്ധിച്ച് അത്ര മെച്ചപ്പെട്ട ദിവസമായിരുന്നില്ല ഇന്ന്. ഒന്‍പത് ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (5 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.82 ശതമാനം) എന്നിവ മുന്നേറ്റം തുടരുന്നു. നിറ്റ ജലാറ്റിന്‍ (1.35 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.25 ശതമാനം), കേരള ആയുര്‍വേദ (0.83 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ പെടുന്നു. അതേസമയം കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, റബ്ഫില ഇന്റര്‍നാഷണല്‍, ഇന്‍ഡിട്രേഡ് (ജെആര്‍ജി), എവിറ്റി, ധനലക്ഷ്മി ബാങ്ക്, കല്യാണ്‍ ജൂവലേഴ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി 20 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

അപ്പോളോ ടയേഴ്‌സ് 225.50

ആസ്റ്റര്‍ ഡി എം 163.70

എവിറ്റി 73.90

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 154.90

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 374.65

സിഎസ്ബി ബാങ്ക് 340.00

ധനലക്ഷ്മി ബാങ്ക് 17.25

ഈസ്റ്റേണ്‍ ട്രെഡ്‌സ് 50.90

എഫ്എസിടി 135.10

ഫെഡറല്‍ ബാങ്ക് 87.75

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 90.25

ഹാരിസണ്‍സ് മലയാളം 220.40

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 44.00

കല്യാണ്‍ ജൂവലേഴ്‌സ് 72.50

കേരള ആയുര്‍വേദ 61.00

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 36.45

കിറ്റെക്‌സ് 169.05

കെഎസ്ഇ 2498.00

മണപ്പുറം ഫിനാന്‍സ് 211.10

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 427.05

മുത്തൂറ്റ് ഫിനാന്‍സ് 1592.20

നിറ്റ ജലാറ്റിന്‍ 315.40

പാറ്റ്‌സ്പിന്‍ ഇന്ത്യ 13.29

റബ്ഫില ഇന്റര്‍നാഷണല്‍ 112.60

സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.42

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.61

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 198.50

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 248.55

വണ്ടര്‍ലാ ഹോളിഡേയ്‌സ് 242.55 


Tags:    

Similar News