നാല് ദിവസത്തെ ഇടിവിന് വിരാമം; സെന്‍സെക്‌സ് 113 പോയ്ന്റ് ഉയര്‍ന്നു
വിശാല വിപണിയില്‍ താഴ്ച
വിദേശ വിപണികളിലെ ഉത്സാഹം ഇന്ത്യന്‍ വിപണിയിലേക്കും പടര്‍ന്നപ്പോള്‍ ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തില്‍ സൂചികകള്‍ ക്ലോസ് ചെയ്തു. 113 പോയ്ന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് 57,901 ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 27 പോയ്ന്റ് കയറി 17,248ലും ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
11 ഓളം കേരള കമ്പനികള്‍ ഇന്ന് നിലമെച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം മികച്ച പ്രകടനം കാഴ്ചവെച്ച എവിറ്റി നാച്വറല്‍ പ്രോഡക്റ്റ്‌സ് ഓഹരി വില നാല് ശതമാനത്തോളം താഴ്ന്നു. കേരളം ആസ്ഥാനമായുള്ള ലിസ്റ്റഡ് എന്‍ ബി എഫ് സികളുടെയെല്ലാം ഓഹരി വിലയും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം സ്‌കൂബിഡേ ഓഹരി വില ഏഴ് ശതമാനത്തിലേറെ ഉയര്‍ന്നു. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകള്‍ താഴ്ന്നപ്പോള്‍ സിഎസ്ബി ബാങ്ക് ഓഹരി വില നേരിയ നേട്ടം രേഖപ്പെടുത്തി.അപ്പോളോ ടയേഴ്‌സ് 217.50
ആസ്റ്റര്‍ ഡി എം 187.30
എവിറ്റി 78.10
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 115.90
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 346.90
സിഎസ്ബി ബാങ്ക് 264.25
ധനലക്ഷ്മി ബാങ്ക് 14.56
ഈസ്റ്റേണ്‍ ട്രെഡ്‌സ് 41.00
എഫ്എസിടി 118.50
ഫെഡറല്‍ ബാങ്ക് 88.55
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 73.55
ഹാരിസണ്‍സ് മലയാളം 160.60
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 32.90
കല്യാണ്‍ ജൂവലേഴ്‌സ് 70.25
കേരള ആയുര്‍വേദ 69.75
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 34.90
കിറ്റെക്‌സ് 202.80
കെഎസ്ഇ 2109.00
മണപ്പുറം ഫിനാന്‍സ് 170.60
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 357.75
മുത്തൂറ്റ് ഫിനാന്‍സ് 1463.05
നിറ്റ ജലാറ്റിന്‍ 228.30
പാറ്റ്‌സ്പിന്‍ ഇന്ത്യ 10.16
റബ്ഫില ഇന്റര്‍നാഷണല്‍ 103.90
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 159.90
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.10
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.93
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 232.20
വണ്ടര്‍ലാ ഹോളിഡേയ്‌സ് 206.95