ഓട്ടോ, റിയല്‍റ്റി ഓഹരികളുടെ കരുത്തില്‍ തിരിച്ചു കയറി വിപണി

കല്യാണ്‍ ജൂവലേഴ്‌സ്, ധനലക്ഷ്മി ബാങ്ക്, മണപ്പുറം ഫിനാന്‍സ് തുടങ്ങി 22 കേരള കമ്പനികളും ഇന്ന് നേട്ടമുണ്ടാക്കി

Update:2021-10-07 17:35 IST

റിസര്‍വ് ബാങ്ക് നാളെ പണനയം പ്രഖ്യാപിക്കാനിരിക്കേ ഓട്ടോ, റിയല്‍റ്റി ഓഹരികളുടെ ചുമലിലേറി സൂചികകള്‍ കുതിച്ചു. സെന്‍സെക്‌സ് 488.10 പോയ്ന്റ് ഉയര്‍ന്ന് 59677.83 പോയ്ന്റിലും നിഫ്റ്റി 144.30 പോയ്ന്റ് ഉയര്‍ന്ന് 17790.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

ഉത്സവ സീസണ്‍ ആയതോടെ ടെക്‌സ്‌റ്റൈല്‍, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് ഓഹരികളിലും ഉണര്‍വ് പ്രകടമായിട്ടുണ്ട്. 2096 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1023 ഓഹരികളുടെ വിലിയിടിഞ്ഞു. 119 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ടാറ്റ മോട്ടോഴ്‌സ്, ടൈറ്റന്‍ കമ്പനി, മഹീന്ദ്ര & മഹീന്ദ്ര, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഒഎന്‍ജിസി, ഡോ റെഡ്ഡീസ് ലാബ്‌സ്, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, എച്ച് ഡി എഫ് സി തുടങ്ങിയവ ഇടിഞ്ഞു.
ഓയ്ല്‍ & ഗ്യാസ് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടം രേഖപ്പെടുത്തി. റിയല്‍റ്റി, ഓട്ടോ സൂചികകളില്‍ 406 ശതമാനം ഉയര്‍ച്ചയുണ്ടായി. ബിഎസ്ഇ മിഡ്കാപ് സ്‌മോള്‍കാപ് സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. 22 കേരള കമ്പനികളും നേട്ടമുണ്ടാക്കി. കല്യാണ്‍ ജൂവലേഴ്‌സ് 13.07 ശതമാനം നേട്ടവുമായി മുന്നില്‍ നിന്ന് നയിച്ചു. ധനലക്ഷ്മി ബാങ്ക് (5.63 ശതമാനം), മണപ്പുറം ഫിനാന്‍സ് (5.35 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.48 ശതമാനം), ഇന്‍ഡിട്രേഡ് (2.97 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (2.72 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.65 ശതമാനം) തുടങ്ങിയ കേരള കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. റബ്ഫില ഇന്റര്‍നാഷണല്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ തുടങ്ങി ആറ് ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ കേരള ആയുര്‍വേദയുടെ വില മാറ്റമില്ലാതെ തുടരുന്നു.




 


Tags:    

Similar News