നിക്ഷേപകരുടെ ആശങ്കയില്‍ വീണ് ഓഹരി വിപണി

വണ്ടര്‍ലാ ഹോളിഡേയ്സ് ഉള്‍പ്പെടെ 14 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി

Update:2022-09-01 16:10 IST

നിക്ഷേപകരുടെ ആഗോള സാമ്പത്തിക ആശങ്കയില്‍ വീണ് ഇന്ത്യന്‍ ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 1.29 ശതമാനം അഥവാ 770.48 പോയ്ന്റ് നഷ്ടത്തോടെ 58,766.59 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 1.22 ശതമാനം അഥവാ 216.50 പോയ്ന്റ് ഇടിവോടെ 17,542.80 ലുമെത്തി. പണപ്പെരുപ്പവും ആഗോളമാന്ദ്യവും ഉള്‍പ്പെടെയുള്ള ആശങ്കകള്‍ക്കൊപ്പം ആഭ്യന്തര ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചത് പോലെ ഉയരാത്തതും ഓഗസ്റ്റിലെ മാനുഫാക്ചറിംഗ് പിഎംഐയിലെ നേരിയ ഇടിവുകളും വിപണിയില്‍ പ്രതിഫലിച്ചു.

ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൂന്ന് ശതമാനം ഇടിഞ്ഞു. ടിസിഎസ്, സണ്‍ ഫാര്‍മ, ടെക് എം, എച്ച്യുഎല്‍, ഇന്‍ഫോസിസ്, എന്‍ടിപിസി, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ 1.5 ശതമാനം വരെ നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവിലേക്ക് വീണപ്പോള്‍ വിശാല വിപണികള്‍ നേട്ടത്തോടെ നിലനിന്നു. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5 ശതമാനം വീതമാണ് ഉയര്‍ന്നത്. മേഖലകളില്‍, നിഫ്റ്റി റിയല്‍റ്റി സൂചിക 1 ശതമാനവും നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 0.7 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ഐടി സൂചിക 1.9 ശതമാനവും നിഫ്റ്റി ഫാര്‍മ സൂചിക 1.12 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
​ഓഹരി വിപണി ഇടിവില്‍ അവസാനിച്ചപ്പോള്‍ 14 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. വണ്ടര്‍ലാ ഹോളിഡേയ്സിന്റെ ഓഹരിവില 4.24 ശതമാനം അഥവാ 15.35 രൂപയാണ് ഉയര്‍ന്നത്. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.41 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (2.88 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.59 ശതമാനം), ഫെഡറല്‍ ബാങ്ക് (1.54 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കേരള ആയുര്‍വേദ, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, കിറ്റെക്സ്, കെഎസ്ഇ, മണപ്പുറം ഫിനാന്‍സ്, പാറ്റ്സ്പിന്‍ ഇന്ത്യ, റബ്ഫില ഇന്റര്‍നാഷണല്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
കേരള കമ്പനി പ്രൈസ്
അപ്പോളോ ടയേഴ്സ് 252.50
ആസ്റ്റര്‍ ഡി എം 221.30
എവിറ്റി 105.00
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 223.40
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 379.55
സിഎസ്ബി ബാങ്ക് 212.60
ധനലക്ഷ്മി ബാങ്ക് 12.00
ഈസ്റ്റേണ്‍ ട്രെഡ്സ് 36.45
എഫ്എസിടി 122.20
ഫെഡറല്‍ ബാങ്ക് 118.80
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.65
ഹാരിസണ്‍സ് മലയാളം 166.20
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 27.60
കല്യാണ്‍ ജൂവലേഴ്സ് 84.00
കേരള ആയുര്‍വേദ 72.05
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 109.35
കിറ്റെക്സ് 227.00
കെഎസ്ഇ 1918.10
മണപ്പുറം ഫിനാന്‍സ് 103.50
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 202.30
മുത്തൂറ്റ് ഫിനാന്‍സ് 1043.60
നിറ്റ ജലാറ്റിന്‍ 485.50
പാറ്റ്സ്പിന്‍ ഇന്ത്യ 9.01
റബ്ഫില ഇന്റര്‍നാഷണല്‍ 97.05
സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 133.15
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.22
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.24
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 230.35
വണ്ടര്‍ലാ ഹോളിഡേയ്സ് 377.15

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News