38000 രൂപയില്‍ നിന്നും താഴേക്കിറങ്ങിയ സ്വര്‍ണവില ഇപ്പോള്‍ എവിടെ നില്‍ക്കുന്നു?

കേരളത്തില്‍ ഇന്നലെ കുറഞ്ഞത് രണ്ട് തവണ

Update: 2022-08-11 11:22 GMT

ഇന്നലെ ഓഗസ്റ്റ് 10ന് രണ്ട് തവണ കുറഞ്ഞ സ്വര്‍ണവില ഇന്ന് അവിടെ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് (Gold Rate) 280 രൂപയും പിന്നീട് ഉച്ചകഴിഞ്ഞ 200 രൂപ കുറഞ്ഞ് ആകെ 480 രൂപയുടെ കുറവാണ് വന്നത്. സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലത്തെ വിലയായ 37,880 രൂപയ്ക്കാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്.

ചൊവ്വാഴ്ചയ്ക്ക് മുമ്പ് ശനിയാഴ്ചയും സ്വര്‍ണവില രണ്ട് തവണ സ്വര്‍ണവില പരിഷ്‌കരിച്ചിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. ശേഷം ചൊവ്വാഴ്ച സ്വര്‍ണവില 320 രൂപ വര്‍ധിച്ചു. എന്നാല്‍ ഇന്നലെ സ്വര്‍ണവില കുത്തനെ (Gold Price Declined) ഇടിയുകയായിരുന്നു.
ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 60 രൂപയോളം കുറഞ്ഞ് 4735 രൂപയായിട്ടാണ് വ്യാപാരം തുടരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ചൊവ്വാഴ്ച 40 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്നലെ കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,910 രൂപയാണ്.
ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില
ഓഗസ്റ്റ് 01- 37,680 രൂപ
ഓഗസ്റ്റ് 02- 37,880 രൂപ
ഓഗസ്റ്റ് 03- 37,720 രൂപ
നഓഗസ്റ്റ് 04- 38,200 രൂപ
ഓഗസ്റ്റ് 05- 38,120 രൂപ
ഓഗസ്റ്റ് 06- 38,040 രൂപ
ഓഗസ്റ്റ് 07- 37,760 രൂപ
ഓഗസ്റ്റ് 08- 37,760 രൂപ
ഓഗസ്റ്റ് 09- 38,360 രൂപ
ഓഗസ്റ്റ് 10- 37,880 രൂപ


Tags:    

Similar News