'മാന്യവാര്‍' ഓഹരി വിപണിയിലേക്ക്; പ്രൈസ് ബാന്‍ഡ് അറിയാം
രാജ്യത്തെ വിവാഹ - ആഘോഷ വിപണിയിലെ പ്രമുഖ ബ്രാന്‍ഡ് മാന്യവാറിന്റെ മാതൃകമ്പനി ഓഹരി വിപണിയിലേക്ക്
എത്തിനിക് വെയര്‍ ബ്രാന്‍ഡായ മാന്യവാറിന്റെ മാതൃകമ്പനി വേദാന്ത് ഫാഷന്‍സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന അടുത്താഴ്ച ആരംഭിക്കും. ഫെബ്രുവരി നാല് മുതല്‍ എട്ടുവരെയാണ് പ്രാഥമിക ഓഹരി വില്‍പ്പന നടക്കുക.
824 രൂപ മുതല്‍ 866 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. വിപണിയില്‍ നിന്ന് 3,149 കോടി രൂപയാണ് സമാഹരണലക്ഷ്യം.
പ്രെമോര്‍ട്ടര്‍മാരുടെയും നിലവിലെ ഓഹരിയുടമകളുടെയും കൈവശമുള്ള 36,364,838 ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയ്‌ലായാണ് വില്‍പ്പന നടത്തുക. രവി മോദി, ശില്‍പ്പി മോദി, രവി മോദി ഫാമിലി ട്രസ്റ്റ് എന്നിവരാണ് കമ്പനിയുടെ പ്രെമോര്‍ട്ടര്‍മാര്‍.
ഫെബ്രുവരി 16ന് ലിസ്റ്റിംഗ് നടക്കും.
ബ്രാന്‍ഡഡ് വെഡ്ഡിംഗ്, സെലിബ്രേഷന്‍ വസ്ത്ര രംഗത്തെ രാജ്യത്തെ പ്രമുഖ ബ്രാന്‍ഡാണ് മാന്യവാര്‍. ത്വമേവ്, മോഹി, മെബാസ് എന്നിങ്ങനെ മറ്റ് ബ്രാന്‍ഡുകവളും കമ്പനിക്കുണ്ട്.
കമ്പനിക്ക് രാജ്യത്ത് 546 എക്‌സിക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളുണ്ട്. രാജ്യത്തിന് പുറത്ത് 11 എണ്ണം വേറെയും