സൂചികകൾ താഴോട്ട്

അപായ സൂചനകൾ നിക്ഷേപകർ ശ്രദ്ധിക്കുന്നുണ്ടോ?

Update: 2021-03-04 05:24 GMT

അമേരിക്കൻ അവധി വ്യാപാരത്തിൻ്റെ ചുവടുപിടിച്ച് ഏഷ്യൻ വിപണികൾ ഇടിഞ്ഞു. അതിനു പിന്നാലെ ഇന്ത്യൻ വിപണിയും താഴോട്ടു പോയി. സെൻസെക്സ് അറുന്നൂറിലേറെ പോയിൻ്റ് താഴെയാണു തുടങ്ങിയത്. 50,540 വരെ താണിട്ട് കുറച്ചു കയറി. നിഫ്റ്റി 15,000-നു താഴെ പോയിട്ട് അൽപം കയറി.

ബാങ്ക്, ഫിനാൻസ്, സ്റ്റീൽ, ലോഹങ്ങൾ, സിമൻറ് തുടങ്ങി മിക്ക മേഖലകളും ഇടിവിലാണ്.
പത്തു വർഷ സർക്കാർ കടപ്പത്രങ്ങളുടെ വില വീണ്ടും താണു. 6.26 ശതമാനം നിക്ഷേപനേട്ടം (yield) കിട്ടുന്നതാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിക്ഷേപ നേട്ടമാണിത്. ബാങ്കുകൾക്കു നല്ല സൂചനയല്ല ഇതു നൽകുന്നത്.
ഡോളർ ഇന്ന് അൽപം കയറ്റത്തിലാണ്. തലേന്നത്തേതിൽ നിന്നു 32 പൈസ കൂടി 73.03 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 72.81 രൂപയിലേക്കു താണു.
ലോകവിപണിയിൽ സ്വർണം കയറിയിറങ്ങി. രാവിലെ ഔൺസിന് 1708 ഡോളർ വരെ താണിട്ട് 1716 വരെ കയറി. കേരളത്തിൽ സ്വർണം പവന് 520 രൂപ താണ് 33,440 രൂപയായി. ഇതോടെ മൂന്നു ദിവസം കൊണ്ടു വിലയിൽ 1000 രൂപ കുറവു വന്നു.
ഒപെക് യോഗത്തിനു മുമ്പേ ക്രൂഡ് വില കയറുകയാണ്. ബ്രെൻ്റ് ഇനം 64.66 ഡോളർ വരെയായി.


Tags:    

Similar News