മ്യൂച്വല്‍ ഫണ്ടുകളോ യുലിപ്പുകളോ, ഏത് തെരഞ്ഞെടുക്കണം?
നിക്ഷേപ ലക്ഷ്യങ്ങളും, വിപണിയിലെ അപകട സാധ്യതകളും ഉള്‍ക്കൊണ്ട് വേണം പണം ഇറക്കാന്‍
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസിയില്‍ നിക്ഷേപിക്കണോ അതോ മ്യൂച്വല്‍ ഫണ്ടില്‍ പണം ഇടണമോ എന്നത് പലപ്പോഴം ആശയകുഴപ്പം ഉണ്ടാക്കുന്ന കാര്യമാണ്. ഇവ രണ്ടിലെ നിക്ഷേപങ്ങള്‍ക്കും ഉയര്‍ന്ന ആദായം നല്‍കാനും ഭാവിയില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സാധിക്കും. എങ്കിലും നിക്ഷേപ ലക്ഷ്യങ്ങളും, വിപണിയിലെ അപകട സാധ്യതകളും കണക്കിലെടുത്തു വേണം നിക്ഷേപിക്കാന്‍.
യുലിപ്
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് അഥവാ യുലിപ് എന്നാല്‍ നിക്ഷേപത്തോടൊപ്പം ലൈഫ് ഇന്‍ഷുറന്‍സും ഒരേ സമയം നല്‍കുന്ന സ്‌കീമാണ്. യുലിപ് നിക്ഷേപകര്‍ക്ക് ഓഹരി, കടം, കടപ്പത്രങ്ങള്‍ എന്നിവയില്‍ നിക്ഷേപിക്കുന്ന വിവിധ സ്‌കീമുകള്‍ തിരഞ്ഞെടുക്കാം. വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഫണ്ട് സ്വിച്ചിങ് . നിക്ഷേപിക്കുന്ന തുകയിലെ ഒരു ഭാഗം ലൈഫ് ഇന്ഷുറന്‍സ് സംരക്ഷണം നല്‍കാന്‍ ഉപയോഗപ്പെടുത്തും.
യുലിപ്പില്‍ ഉയര്‍ന്ന റിസ്‌ക് സാധ്യത , ഉയര്‍ന്ന ആദായ സാധ്യത, കുറഞ്ഞ റിസ്‌ക് കുറഞ്ഞ ആദായ സാധ്യത എന്നിങ്ങനെ രണ്ടു മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം. ദീര്‍ഘ കാല നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ആദായം ലാഭിക്കാം.
കുറഞ്ഞ നിക്ഷേപക കാലാവധി (lock-in period) -5 വര്‍ഷം. ആദായനികുതി 80 C, 10 (10 D) ഇളവുകള്‍ പ്രീമിയത്തിനും, ആദായത്തിനും, മച്യുരിറ്റി തുകക്കും ലഭിക്കും. ഭാഗീകമായി പണം പിന്‍വലിക്കാനുള്ള സൗകര്യം യുലിപ് സ്‌കീമില്‍ ലഭിക്കും.
മ്യൂച്വല്‍ ഫണ്ടുകള്‍
മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകരുടെ പണം ഓഹരികളിലോ, കടപ്പത്രങ്ങളിലോ നിക്ഷേപിച്ച് ലാഭം നേടി കൊടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. നിക്ഷേപ കാലാവധി, നിക്ഷേപിക്കുന്ന മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് ആദായം ലഭിക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള ആദായം ഫണ്ട് മാനേജര്‍ മാര്‍ പോര്‍ട്ട് ഫോളിയോ കൈകാര്യം ചെയ്യുന്നതനുസരിച്ചും വിപണിയിലെ വ്യതിയാനങ്ങള്‍ക്ക് വിധേയമായി മാറിക്കൊണ്ടിരിക്കും. സാധാരണ 3 വര്‍ഷത്തെ lock-in ഉണ്ടാകും. നിബന്ധനകള്‍ക്ക് വിധേയമായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ പണമായി മാറ്റാന്‍ സാധിക്കും. ഹ്രസ്വ കാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മ്യൂച്വല്‍ ഫണ്ട് എസ് ഐ പി (SIP) ഉപയോഗപ്പെടുത്താം.