ഓഹരി വിപണിയിലേക്കുള്ള ഓലയുടെ വരവ്: പ്രത്യേകതകള്‍ ഏറെ
ഈ മാസം അവസാനം കമ്പനി പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായുള്ള പേപ്പര്‍ ഫയല്‍ ചെയ്യും
പ്രമുഖ വൈദ്യുത വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) ഒരുങ്ങുകയാണ്. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 510 ശതമാനം വര്‍ധനയോടെ കമ്പനി 2,782 കോടി രൂപയുടെ സംയോജിത വരുമാനവും നേടിയിരുന്നു. എന്തുകൊണ്ടാണ് ഓലയും ഓലയുടെ ഓഹരി വിപണിയിലേക്കുള്ള കടന്നു വരവും ചര്‍ച്ചാ വിഷയമാകുന്നത്. ഓല ഐ.പി.ഒയെക്കുറിച്ച് ചില കാര്യങ്ങൾ :
ഓല ഐ.പി.ഒയുടെ പ്രധാന പ്രത്യേകത 20 വര്‍ഷത്തിന് ശേഷമാണ് വാഹന നിര്‍മാതാക്കളില്‍ നിന്ന് ഒരു കമ്പനി ഓഹരി വിപണിയിലേക്കെത്തുന്നത് എന്നതാണ്.
2003ല്‍ മാരുതി സുസുക്കി (മുന്‍പ് മാരുതി ഉദ്യോഗ്) ഓഹരിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം പിന്നീട് ഓഹരിയില്‍ അങ്കം കുറിക്കാനെത്തുന്ന ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായിരിക്കും ഓല.
8,500 കോടി രൂപയുടെ (1 ബില്യണ്‍ ഡോളര്‍) ഐ.പി.ഒ സൈസുമായി ഇന്ത്യയിലെ ഏറ്റവും വലിയ 15 ഐ.പി.ഒകളില്‍ ഓല ഇടം പിടിച്ചേക്കുമെന്നാണ് കരുതുന്നത്.
ഈ മാസം ഡ്രാഫ്റ്റ് പ്രോസ്‌പെക്റ്റസ് ഫയല്‍ ചെയ്യാനാണ് ഓലയുടെ പദ്ധതി.
പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലും ചേര്‍ന്നതായിരിക്കും ഇഷ്യൂ.
മാര്‍ക്യു ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ്, സിംഗപ്പൂര്‍ ടെമാസെക്, ജപ്പാനിലെ സോഫ്റ്റ് ബാങ്ക് എന്നിവരാണ് നിലവില്‍ കമ്പനിയുടെ പ്രധാന നിക്ഷേപകര്‍.
ഇക്വിറ്റി, ഡെബ്റ്റ് ഫണ്ടിംഗിലൂടെ ഇക്കഴിഞ്ഞ ഒക്‌റ്റോബറില്‍ കമ്പനി 3,200 കോടി രൂപ സമാഹരിച്ചിരുന്നു.
ഇലക്ട്രിക് കാര്‍ നിര്‍മാണത്തിലേക്ക് കടക്കാനും കമ്പനി പദ്ധതിയിടുന്നു.