പേടിഎം ഷെയര്‍ അലോട്ട്‌മെന്റ് തുടങ്ങി; നിക്ഷേപകര്‍ക്ക് സ്റ്റാറ്റസ് അറിയാം
മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ ഷെയര്‍ അലോട്ട്മെന്റ് നില പരിശോധിക്കാം.
പേടിഎം ഷെയര്‍ അലോട്ട്മെന്റ് പ്രഖ്യാപിച്ചു. അപേക്ഷിച്ചവര്‍ക്ക് അവരുടെ പേടിഎം ഷെയര്‍ അലോട്ട്മെന്റ് നില ഓണ്‍ലൈനായി ബിഎസ്ഇ വെബ്സൈറ്റിലോ പബ്ലിക് ഇഷ്യുവിന്റെ ഔദ്യോഗിക രജിസ്ട്രാറിലോ പരിശോധിക്കാം. പേടിഎം ഐപിഒയുടെ റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ആര്‍എച്ച്പി) പ്രകാരം, പബ്ലിക് ഇഷ്യുവിന്റെ ഔദ്യോഗിക രജിസ്ട്രാര്‍ ലിങ്ക് ഇന്‍ ടൈം പ്രൈവറ്റ് ലിമിറ്റഡാണ്.
ബിഎസ്ഇയിലോ ലിങ്ക് ഇന്‍ടൈം വെബ്സൈറ്റിലോ ലോഗിന്‍ ചെയ്ത് ലേലക്കാര്‍ക്ക് അവരുടെ അലോട്ട്മെന്റ് നില ഓണ്‍ലൈനായി പരിശോധിക്കാം. സൗകര്യാര്‍ത്ഥം, അവര്‍ക്ക് നേരിട്ടുള്ള ബിഎസ്ഇ ലിങ്കില്‍ ലോഗിന്‍ ചെയ്യാം:
ലിങ്ക് ഇന്‍ടൈമില്‍ അലോട്ട്മെന്റ് നില എങ്ങനെ പരിശോധിക്കാം:
1 നേരിട്ടുള്ള ലിങ്ക് ഇന്‍ടൈമിന്റെ വെബ് ലിങ്കില്‍ ലോഗിന്‍ ചെയ്യുക - linkintime.co.in/MIPO/Ipoallotment.html
2 പേടിഎം ഐപിഒ തെരഞ്ഞെടുക്കുക;
3 നിങ്ങളുടെ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുക; ഒപ്പം 'തിരയല്‍' Search ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് കമ്പ്യൂട്ടര്‍ മോണിറ്ററിലോ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനിലോ ലഭ്യമാകും.
ബിഎസ്ഇയില്‍ അലോട്ട്‌മെന്റ് നില നോക്കാം
1. നേരിട്ടുള്ള ബിഎസ്ഇ ലിങ്കില്‍ ലോഗിന്‍ ചെയ്യുക - bseindia.com/investors/appli_check.aspx
2. പേടിഎം ഐപിഒ തെരഞ്ഞെടുക്കുക;
3പനിങ്ങളുടെ അപേക്ഷ നമ്പര്‍ നല്‍കുക;
4 പാന്‍ വിശദാംശങ്ങള്‍ നല്‍കുക;
5 'ഞാന്‍ ഒരു റോബോട്ട് അല്ല' i am not a robot എന്നതില്‍ ക്ലിക്ക് ചെയ്യുക; ഒപ്പം 'Submit' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അലോട്ട്മെന്റ് നില നിങ്ങളുടെ കമ്പ്യൂട്ടര്‍ മോണിറ്ററിലോ സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീനിലോ ലഭ്യമാകും.