അഞ്ചു ദിവസത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടം 8 ലക്ഷം കോടി രൂപ!

ഈ കാലയളവില്‍ സെന്‍സെക്‌സ് 2000ത്തിലേറെ പോയ്ന്റാണ് ഇടിഞ്ഞത്

Update: 2021-03-19 05:10 GMT

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 8.04 ലക്ഷം കോടി രൂപ. രാജ്യത്ത് കോവിഡ് 19 വ്യാപനം വീണ്ടും തുടങ്ങിയും യുഎസ് ബോണ്ടില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതുമാണ് ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായത്. ഇതോടെ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം ഈ മാസം 10ന് ഉണ്ടായിരുന്ന 2.9.26 ലക്ഷം കോടിയില്‍ നിന്ന് ഇന്നലെ 201.22 ലക്ഷം കോടി രൂപയലെത്തി.

മാര്‍ച്ച് 10 ന് ശേഷം സെന്‍സെക്‌സ് 2063 പോയ്ന്റും നിഫ്റ്റി 617 പോയ്ന്റുമാണ് താഴ്ന്നത്. യുഎസ് 10 വര്‍ഷ ബോണ്ടില്‍ നിന്നുള്ള വരുമാനം മാര്‍ച്ച് 10 ലെ 1.54 ശതമാനം എന്നതില്‍ നിന്ന് 1.74 ശതമാനമായി ഉയര്‍ന്നു. മറ്റു പലിശ നിരക്കുകള്‍ 2023 വരെ പൂജ്യത്തിനടുത്ത് തന്നെ നിലനിര്‍ത്തുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബോണ്ട് വരുമാനത്തില്‍ ഉയര്‍ച്ചയുണ്ടായത്.
ഇന്ത്യന്‍ വിപണിയില്‍ വന്‍തോതിലുള്ള വിറ്റഴിക്കലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞത്.


Tags:    

Similar News