സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ

Update: 2019-04-01 05:50 GMT

പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിനം തന്നെ സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ. മോർണിംഗ് സെഷനിൽ പത്തരയോടെയാണ് സൂചിക റെക്കോർഡ് നിലയായ 39,021 പോയ്ന്റ്റിലെത്തിയത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. ഏപ്രിൽ നാലിനാണ് ആർബിഐയുടെ വായ്പാനയ പ്രഖ്യാപനം.

എൻഎസ്ഇ ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 11,710 പോയ്ന്റ് കടന്നു. 2018 August 28 ലെ റെക്കോർഡായ 11,760 പോയ്‌ന്റ് കടക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.

ആഗോള വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പോസിറ്റീവ് ആയതും വിപണിയുടെ കുതിപ്പിന് ആക്കം കൂട്ടി. യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ പുരോഗതി ഗ്ലോബൽ മാർക്കറ്റുകളെ പോസിറ്റീവ് ആയി സ്വാധീനിക്കുന്നുണ്ട്.

സെൻസെക്സിൽ, 26 സ്റ്റോക്കുകൾ ലാഭത്തിലും നാലെണ്ണം നഷ്ടത്തിലുമായിരുന്നു. ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത് യെസ് ബാങ്കാണ്. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, എം & എം, എയർടെൽ എന്നിവ നേട്ടത്തിലായിരുന്നു.

ഒഎൻജിസി, കോൾ ഇന്ത്യ, എൻടിപിസി, കൊടാക് മഹിന്ദ്ര ബാങ്ക് എന്നിവ മോശം പ്രകടനം കാഴ്ചവെച്ചു.

Similar News