സെന്‍സെക്സ് ക്ലോസിംഗ് 246 പോയന്റ് നേട്ടത്തില്‍

Update: 2019-10-18 12:32 GMT

വാരാന്ത്യമായിരുന്ന ഇന്നും ഓഹരി വിപണിയില്‍ ദൃശ്യമായത് കഴിഞ്ഞ ദിവങ്ങളിലെ നേട്ടത്തിന്റെ ആവര്‍ത്തനം. സെന്‍സെക്സ് 246.32 പോയന്റ് നേട്ടത്തില്‍ 39298.38ലും നിഫ്റ്റി 75.50 പോയന്റ് ഉയര്‍ന്ന് 11661.90ലുമാണ് ക്ലോസ് ചെയ്തത്. യെസ് ബാങ്ക്, റിലയന്‍സ്, മാരുതി സുസുകി, എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങി ബിഎസ്ഇയിലെ 1585 കമ്പനികളുടെ ഓഹരികള്‍ക്കു വില ഉയര്‍ന്നപ്പോള്‍ 925 ഓഹരികള്‍ നഷ്ടത്തിലായി.

പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിലും കുറവുവരുത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും ചില  സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തീരുമാനം ഉടനെ വന്നേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, എംഒഐഎല്‍, എബിസിസി, എന്‍എല്‍സി, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, നാഷണല്‍ അലുമിനിയം കമ്പനി, സെയില്‍, ഐഎഫ്സിഐ, ഷിപ്പിങ് കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരി വില 5-10 ശതമാനം ഉയര്‍ന്നു.

ഭാരതി ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ ഓഹരി 27 ശതമാനം നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്, എന്‍എംടിസി എന്നിവ 15 ശതമാനം മെച്ചപ്പെട്ടു. നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിച്ച് 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Similar News