നേട്ടത്തിൽ ഉറച്ചു നിൽക്കാതെ ഓഹരി വിപണി

മികച്ച രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് ഇന്നലെ വലിയ നേട്ടം ഉണ്ടാക്കിയ അപ്പോളോ ടയേഴ്സ് ഇന്നും മൂന്നു ശതമാനം ഉയർന്നു

Update:2023-11-09 12:05 IST

താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു കൂടുതൽ താഴ്ചയിലായി. പിന്നീടു ചാഞ്ചാട്ടമായി. തുടക്കത്തിൽ ബാങ്ക്, ധനകാര്യ കമ്പനികൾ താഴ്ചയ്ക്കു മുന്നിൽ നിന്നു. പിന്നീട് അവ നേട്ടത്തിലായി. റിയൽറ്റിയും വാഹനങ്ങളുമാണു വലിയ നേട്ടം കാഴ്ചവച്ചത്. എഫ്.എം.സി.ജി, ഐ.ടി, ഫാർമ തുടങ്ങിയവ രാവിലെ നഷ്ടത്തിലായി.

അറ്റ പലിശ വരുമാനം വർധിച്ചതു പവർ ഫിനാൻസ് കോർപറേഷൻ ഓഹരിയെ അഞ്ചു ശതമാനം ഉയർത്തി.

വരുമാനം 20 ശതമാനം കുറയുകയും ലാഭമാർജിൻ കുത്തനെ ഇടിയുകയും ചെയ്ത ജി.എൻ.എഫ്.സി  ഓഹരി അഞ്ചു ശതമാനം താഴ്ചയിലായി.

രണ്ടാം പാദത്തിലെ പ്രതി ഓഹരി വരുമാനം പ്രതീക്ഷയിലും 39 ശതമാനം കുറവായത് എംടാർ ടെക്‌നോളജീസ് ഓഹരിയെ 10 ശതമാനം താഴ്ത്തി.

റിയൽ എസ്റ്റേറ്റ് കമ്പനികൾ ഇന്നും നല്ല നേട്ടത്തിലാണ്. വിൽപനയിൽ മുന്നേറ്റം കാണിച്ച ബ്രിഗേഡ് എന്റർപ്രൈസസ് ഓഹരി ഏഴു ശതമാനം ഉയർന്നു.

മികച്ച രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് ഇന്നലെ വലിയ നേട്ടം ഉണ്ടാക്കിയ അപ്പോളോ ടയേഴ്സ് ഇന്നും മൂന്നു ശതമാനം ഉയർന്നു.

രൂപ ഇന്നു ചെറിയ നേട്ടത്തോടെ തുടങ്ങി. ഡോളറിനെതിരെ രണ്ടു പെെസ ഉയര്‍ന്ന് 83.25 രൂപയിൽ ഓപ്പൺ ചെയ്തു.

സ്വർണം ലോകവിപണിയിൽ 1948 ഡോളറിലായി. കേരളത്തിൽ സ്വർണം പവന് 320 രൂപ കുറഞ്ഞ് 44,560 രൂപയായി.ക്രൂഡ് ഓയിൽ വീണ്ടും താഴ്ചയിൽ. ബ്രെന്റ് ഇനം 79.71 ഡോളർ ആയി.

Read Todays Gold Rate In Detail Here : സ്വര്‍ണവില താഴേക്ക്; ഇന്ന് പവന് എന്ത് നല്‍കണം?

Read Morning Business News & Stock Market Here : വിപണികള്‍ ഉയര്‍ച്ചയ്ക്കു വഴി തേടുന്നു; ക്രൂഡ് ഓയില്‍ 80 ഡോളറിനു താഴെ; ഫെഡ് നിലപാട് ശ്രദ്ധിച്ചു വിപണി

Tags:    

Similar News