വിദേശ രാജ്യങ്ങളിലെ അരി വിപണനം ശക്തമാക്കുന്നു; ഈ ഓഹരി 20 ശതമാനം വരെ ഉയരാം

30% വരുമാന വളര്‍ച്ച, മൊത്തം മാര്‍ജിനില്‍ ഇടിവ്, മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ പുറത്തിറക്കി മാര്‍ജിന്‍ മെച്ചപ്പെടുത്തും

Update:2023-03-22 15:32 IST

പഞ്ചാബിലെ അമൃത്സറിൽ 70 കളുടെ അവസാനത്തിൽ ഒരു ചെറിയ അരി മില്ലുമായി തുടങ്ങിയ കമ്പനിയാണ് എല്‍ റ്റി ഫുഡ്‌സ് (LT Foods Ltd) ലിമിറ്റഡ്. വിജയ് കുമാര്‍ അറോറ തുടക്കമിട്ട ആ കമ്പനി  ഇന്ന് ഇന്ത്യയിലെ മുന്‍നിര അരി, സ്‌പെഷ്യാലിറ്റി ഭക്ഷണങ്ങള്‍ സംസ്‌കരിച്ചു വില്‍ക്കുന്ന കമ്പനിയായി വളര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന ബാസ് മതി  അരി-ദാവത്ത്, വടക്കേ അമേരിക്കയിലെ റോയല്‍ ബസുമതി അരി തുടങ്ങിയവ സ്വന്തം ബ്രാന്‍ഡുകളാണ്.

അറുപതില്‍പ്പരം രാജ്യങ്ങളില്‍ അരി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നു. മാര്‍ച്ച് മാസം രണ്ടാം ആഴ്ച്ച ഓഹരി മുന്നേറ്റം നടത്തി പിന്നീട് തിരുത്തല്‍ ഉണ്ടായി. എങ്കിലും നിലവില്‍ 20 ശതമാനത്തില്‍ അധികം ഓഹരി വില കയറാന്‍ സാധ്യത ഉണ്ട്, വിശദാംശങ്ങള്‍ അറിയാം:

1. 2022 -23 ഡിസംബര്‍ പാദത്തില്‍ വരുമാനം 30% വര്‍ധിച്ച് 1778 കോടി രൂപ നേടി. നികുതിക്കും പലിശക്കും മുന്‍പുള്ള ആദായം (EBITDA) 11% വര്‍ധിച്ച് 166 കോടി രൂപ. അറ്റാദായം 33.4% വര്‍ധിച്ച് 95 കോടി രൂപയായി. EBITDA മാര്‍ജിന്‍ 1.6% കുറഞ്ഞ് 9.3 ശതമാനമായി.

2. ബസുമതി അരിയുടെ വിപണനത്തില്‍ നിന്നാണ് മൊത്തം വരുമാനത്തിന്റ്റെ 82 ശതമാനവും ലഭിക്കുന്നത്. ബസുമതി അരിയുടെ കച്ചവടം 29% വര്‍ധിച്ചു.

3. മൊത്തം മാര്‍ജിന്‍ 1.9% കുറഞ്ഞ് 31.3 ശതമാനമായി. ഉല്‍പ്പാദന ചെലവും കടത്തുകൂലി വര്‍ധനവും മാര്‍ജിന്‍ ഇടിവിന് കാരണമായി.

4. അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

അമേരിക്കയിലെ ബിസിനസ് ശക്തമാക്കാന്‍ ഗോള്‍ഡന്‍ സ്റ്റാര്‍ ട്രേഡിംഗ് എന്ന കമ്പനിയില്‍ 51% ഓഹരി പങ്കാളിത്തം കരസ്ഥമാക്കി. ഇതിലൂടെ ജാസ്മിന്‍ അരിയുടെ വിപണിയില്‍ ശക്തമാകാന്‍ സാധിക്കും. നവംബറില്‍ സൗദി രാജ കുടുംബം നടത്തുന്ന സാലിക്ക് (SALIC) എന്നറിയപ്പെടുന്ന കമ്പനിക്ക് 7.89 % ഓഹരി പങ്കാളിത്തം നല്‍കി. ഇതുമായി ബന്ധപ്പെട്ട ഇടപാടില്‍ ദാവത്ത് ഫുഡ്സ് എന്ന ഉപ കമ്പനിയില്‍ സൗദി കമ്പനിക്കുള്ള 29.52 % ഓഹരികള്‍ എല്‍ ടി ഫുഡ്‌സ് തിരികെ വാങ്ങി. മധ്യ കിഴക്ക് വിപണി ശക്തമാക്കാന്‍ ഈ ഇടപാടുകള്‍ കൊണ്ട് സാധ്യമാകും.

5. അടുത്ത അഞ്ചു വര്‍ഷത്തില്‍ വരുമാനത്തില്‍ 10-12 സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കും.

ബ്രാന്‍ഡുകള്‍ ശക്തിപെടുത്തിയും പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയും വിപണന ശൃംഖല മെച്ചപ്പെടുത്തിയും വികസിക്കാനാണ് ലക്ഷ്യം.

ചെലവ് ചുരുക്കിയും കൂടതുല്‍ വില്‍പ്പന നടത്തിയും മാര്‍ജിന്‍ മെച്ചപ്പെടുത്തും.

ബസുമതി അരിയും മറ്റ് ഉല്‍പന്നങ്ങളും വില്‍ക്കുന്ന റീറ്റെയ്ല്‍ ഔട്ട് ലെറ്റുകള്‍ 1.79 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട് (നേരത്തെ 1.76 ലക്ഷം).

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില- 120 രൂപ

നിലവില്‍- 97 രൂപ

Stock Recommendation by Geojit Financial Services.

Equity investing is subject to market risk. Always do your own research before investing.

Tags:    

Similar News