നിഫ്റ്റി സൂചകങ്ങൾ പോസിറ്റീവ്; താഴ്ന്ന നിലയിൽ വാങ്ങൽ പിന്തുണ
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ്
നിഫ്റ്റി ഇന്നലെ 19.95 പോയിന്റ് (0.1 ശതമാനം) നേട്ടത്തോടെ 20,926.35 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 21,000-ൽ പ്രതിരോധം നേരിടുന്നു. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന്, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലാേസ് ചെയ്യണം.
നിഫ്റ്റി ഇന്നലെ ഉയർന്ന് 20,929 ൽ വ്യാപാരം ആരംഭിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് 20,769.50 എന്ന താഴ്ന്ന നിലയിലെത്തി. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ, സൂചിക തിരിച്ചു കയറി 20,950 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. 20,926.35 ൽ ക്ലോസ് ചെയ്തു.
റിയൽറ്റി, ഫാർമ, ഓട്ടോ, മെറ്റൽ എന്നീ മേഖലകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, അതേസമയം ഐടി, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവ കൂടുതൽ നഷ്ടത്തിൽ അവസാനിച്ചു. 1290 ഓഹരികൾ ഉയർന്നു, 1060 ഓഹരികൾ ഇടിഞ്ഞു, 134 എണ്ണത്തിൽ മാറ്റമില്ല.
നിഫ്റ്റിയിൽ എൻ.ടി.പി.സി, ഹീറോമോട്ടോ കോർപ്, പവർ ഗ്രിഡ്, അദാനി പോർട്സ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ടി.സി.എസ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ ഒരു ഡോജി കാൻഡിൽ (doji candle)രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. കാൻഡിലിന്റെ താഴത്തെ നീണ്ട നിഴൽ സൂചിപ്പിക്കുന്നത് പിന്തുണമേഖലയ്ക്ക് സമീപം വാങ്ങൽ താൽപ്പര്യം ഉയർന്നുവന്നു എന്നാണ്.
സൂചിക 21000 ൽ പ്രതിരോധം നേരിടുന്നു. ഈ നിലയ്ക്ക് മുകളിൽ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ, ബുള്ളിഷ് ആക്കം പുനരാരംഭിക്കാം. അല്ലെങ്കിൽ, റെസിസ്റ്റൻസ് ലെവലിന് സമീപം ലാഭബുക്കിംഗ് പ്രതീക്ഷിക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 20,875-20,820-20,765
റെസിസ്റ്റൻസ് ലെവലുകൾ
20,950-21,050-21,100
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് 20,600-20,200
പ്രതിരോധം 21,000 -21,400.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 5.30 പോയിന്റ് നഷ്ടത്തിൽ 47,092.25 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 47,300 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 46,400 ൽ തുടരുന്നു.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
46,900 -46,650 -46,400
പ്രതിരോധ നിലകൾ
47,150 -47,400 -47,600
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 46,400-45,500
പ്രതിരോധം 47,300 - 48,000.
(Stock Market Investment is subjected to market risk, do prior study)