നിഫ്റ്റി ഉയരത്തില്‍ തുടര്‍ന്നേക്കും; സൂചിക 21,290ലെ പ്രതിരോധം മറികടക്കണം

ഡിസംബര്‍ 21ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കിയുള്ള വിശകലനം

Update:2023-12-22 09:00 IST

നിഫ്റ്റി 104.90 പോയിന്റ് (0.50 ശതമാനം) നേട്ടത്തോടെ 21,255.05ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുള്ളിഷ് ആക്കം തുടരാന്‍ സൂചിക 21,290ലെ പ്രതിരോധം മറികടക്കേണ്ടതുണ്ട്.

നിഫ്റ്റി താഴ്ന്ന് 21,033.90ല്‍ വ്യാപാരം ആരംഭിച്ചു, രാവിലെ തന്നെ 201976.80 എന്ന താഴ്ന്ന നിലയിലെത്തി. പിന്നീട് 21,288.30 എന്ന ഉയര്‍ന്ന നില പരീക്ഷിച്ചു. 21,255.05ല്‍ ക്ലോസ് ചെയ്തു.

എല്ലാ മേഖലകളും നേട്ടത്തില്‍ അവസാനിച്ചു. മാധ്യമങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, ലോഹങ്ങള്‍, റിയല്‍റ്റി എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 1760 ഓഹരികള്‍ ഉയര്‍ന്നു, 647 എണ്ണം ഇടിഞ്ഞു, 83 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാല വിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിയില്‍ ബി.പി.സി.എല്‍, പവര്‍ഗ്രിഡ്, ബ്രിട്ടാനിയ, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍, ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, എച്ച്.സി.എല്‍ ടെക് എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 21,290ല്‍ ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ഉണ്ട്, ഈ ലെവലിന് മുകളില്‍ സൂചിക നീങ്ങിയാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 21,175ലാണ്.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 21,175-21,070-20,975

റെസിസ്റ്റന്‍സ് ലെവലുകള്‍

21,290-21,400-21,500

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ വ്യാപാരികള്‍ക്ക്, ഹ്രസ്വകാല സപ്പോര്‍ട്ട് 21,000-20,500

പ്രതിരോധം 21,600 -22,000.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 394.85 പോയിന്റ് നേട്ടത്തില്‍ 47,840.15ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 47,925ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ നീങ്ങിയാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 47,625-47,350-47,060

പ്രതിരോധ നിലകള്‍

47,925 -48,170 -48,400

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 47,000- 45,670

പ്രതിരോധം 48,200-49,500

Tags:    

Similar News