സര്‍വകാല റെക്കോര്‍ഡിട്ട് സെന്‍സെക്‌സ്, ഓഹരി വിപണി കുതിക്കുന്നു

പുതിയ ഉയരങ്ങള്‍ കീഴടക്കി നിഫ്റ്റിയും സെന്‍സെക്‌സും

Update:2021-09-03 11:25 IST

ആഗോളതലത്തിലെ ശുഭസൂചനകളുടെ കൂടി പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ കുതിക്കുന്നു. ഇന്ന് വ്യാപാരം തുടങ്ങി അല്‍പ്പസമയം പിന്നിട്ടപ്പോള്‍ തന്നെ സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 58,000 പോയ്ന്റ് മറികടന്നു. അതേസമയം നിഫ്റ്റിയും പുതിയ ഉയരം കീഴടക്കി. 55 പോയ്ന്റ് ഉയര്‍ന്ന് 17,300 ലേക്ക് നിഫ്റ്റി എത്തി.

കോട്ടക് ബാങ്ക്, ടൈറ്റാന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ ഇന്ന് മുന്നേറി.

ഫിനാന്‍സ്, ഓട്ടോ ഓഹരികളില്‍ നിക്ഷേപകര്‍ ഏറെ താല്‍പ്പര്യം കാണിക്കുന്നുണ്ട്.


Tags:    

Similar News