ആസ്തികളില്‍ മികച്ച വളര്‍ച്ച, ഈ എന്‍.ബി.എഫ്.സി ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം

അറ്റ പലിശ വരുമാനം 28.5% വര്‍ധിച്ചു, നിഷ്‌ക്രിയ ആസ്തികള്‍ എക്കാലത്തെയും കുറഞ്ഞ നിലയില്‍

Update:2023-07-27 18:43 IST

2023-24 ജൂണ്‍ പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ പ്രമുഖ എന്‍.ബി.എഫ്.സിയായ ബജാജ് ഫൈനാന്‍സിന് കഴിഞ്ഞു. തുടര്‍ന്ന് ഓഹരിയില്‍ മുന്നേറ്റം ഉണ്ട്, മുന്നോട്ടുള്ള സാധ്യതകള്‍ നോക്കാം:

1. അറ്റ പലിശ വരുമാനം 28.5% വര്‍ധിച്ച് 8080.1 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ 10.4%. കൈകാര്യം ചെയ്യുന്ന ആസ്തി 32.4% വളര്‍ച്ചയോടെ 2,70,097 കോടി രൂപയായി. കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ 29-31% വളര്‍ച്ച പ്രതീക്ഷിക്കുന്നു.
2. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 0.9%, അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.3%. 2023-24ല്‍ 120-130 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആസ്തിയില്‍ നിന്നുള്ള ആദായം 4.6-4.8%.
3. ജൂണ്‍ പാദത്തില്‍ 94 ലക്ഷം പുതിയ വായ്പകള്‍ വിതരണം ചെയ്തു. ഫണ്ട് ചെലവുകള്‍ കഴിഞ്ഞ മൂന്ന് പാദങ്ങളില്‍ 0.82% വര്‍ധിച്ച് 7.61 ശതമാനമായി. മൊത്തം വായ്പാ ചെലവ് 1,150 കോടി രൂപയായി.
4. പുതിയ കാര്‍ വായ്പ നല്‍കുന്ന വിഭാഗം പ്രവര്‍ത്തനക്ഷമമായി.
5. ബിസിനസ് വികസനത്തിന്റെ ഭാഗമായി 3,400 പുതിയ ജീവനക്കാരെ നിയമിച്ചു. ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് 13.8 ശതമാനമായി കുറഞ്ഞു.
6. ഭവന വായ്പകളില്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചു. ഓഹരിയില്‍ നിന്നുള്ള ആദായം 24.47 ശതമാനമായി (മുന്‍പ് 23.07%).
7. ജൂണ്‍ പാദത്തില്‍ 95 പുതിയ സ്ഥലങ്ങളില്‍ ബിസിനസ് ആരംഭിക്കാന്‍ സാധിച്ചു, 12,500 പുതിയ വിതരണ കേന്ദ്രങ്ങള്‍ ആരംഭിച്ചു.
8. ഡിപ്പോസിറ്റുകള്‍ 46% വര്‍ധിച്ച് 49,944 കോടി രൂപയായി. മൊത്തം കടമെടുപ്പിന്റെ 21% ഡിപ്പോസിറ്റ് വഴിയാണ്.
9. മൂലധന പര്യാപ്തത അനുപാതം 24.61%. ആസ്തികളുടെ ഗുണമേന്മ, നവീകരിച്ച ഡിജിറ്റല്‍ കളക്ഷന്‍ സംവിധാനം തുടങ്ങിയവ കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -ശേഖരിക്കുക (accumulate)
ലക്ഷ്യ വില - 7948 രൂപ
നിലവില്‍ - 7,413 രൂപ
Stock Recommendation by Nirmal Bang Research 

(Equity investing is subject to market risk. Always do your own research before investing)

Tags:    

Similar News