വായ്പകളില്‍ മികച്ച വളര്‍ച്ചാ പ്രതീക്ഷ, ഈ ബാങ്ക് ഓഹരി 18% വരെ ഉയരാം
അറ്റ പലിശ വരുമാനം 18.8% വര്‍ധിച്ചു, അറ്റ നിഷ്‌ക്രിയ ആസ്തികള്‍ കുറഞ്ഞു
സ്വകാര്യ വാണിജ്യ ബാങ്കായ ബന്ധന്‍ ബാങ്ക് (Bandhan Bank) സേവിംഗ്‌സ്, കറന്റ് അക്കൗണ്ട്, വായ്പകള്‍ തുടങ്ങിയ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമാണ്. 2022-23 മാര്‍ച്ച് പാദത്തില്‍ സാമ്പത്തിക ഫലം മെച്ചപ്പെട്ടത് ഓഹരിയില്‍ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് അനുകൂലമായ കാരണങ്ങള്‍ നോക്കാം:
1. 2022-23 മാര്‍ച്ച് പാദത്തില്‍ അറ്റ പലിശ വരുമാനം 18.8% (ത്രൈമാസ അടിസ്ഥാനത്തില്‍) വര്‍ധിച്ച് 2,472 കോടി രൂപയായി (വാര്‍ഷിക വളര്‍ച്ചയില്‍ 2.7% കുറവ്). അറ്റ പലിശ മാര്‍ജിന്‍ 0.8 % വര്‍ധിച്ച് 7.3 ശതമാനമായി (ത്രൈ മാസ അടിസ്ഥാനത്തില്‍).
2. പ്രവര്‍ത്തന ചെലവ് 9.5% വര്‍ധിച്ച് 1,305 കോടി രൂപയായി. ജീവനക്കാരുടെ ചെലവ് വര്‍ധിച്ചതാണ് പ്രവര്‍ത്തന ചെലവ് ഉയരാന്‍ കാരണം.
3 .നിഷ്‌ക്രിയ ആസ്തികള്‍ 23.9 കുറഞ്ഞ് 5,299 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1.2 ശതമാനമായി കുറഞ്ഞു.
4. വായ്പ ചെലവ് 3.5% കുറഞ്ഞ് 2.9 ശതമാനമായി. മൊത്തം വായ്പ വിതരണം 11.5% വാര്‍ഷിക വളര്‍ച്ചയോടെ 1,04,757 കോടി രൂപയായി. നിക്ഷേപങ്ങള്‍ 12.2% വര്‍ധിച്ച് 1,08,069 കോടി രൂപയായി.
5. 2023-24 ല്‍ 20 ശതമാനം വായ്പാ വളര്‍ച്ച പ്രതീക്ഷിക്കുന്ന. ഭവന വായ്പയില്‍ 22-25 ശതമാനവും മൈക്രോ ഫിനാന്‍സില്‍ 17-18 ശതമാനവും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് ബാങ്ക് കരുതുന്നു.
6.മാര്‍ച്ച് പാദത്തില്‍ ഉപയോക്താക്കളുടെ എണ്ണം 14 ലക്ഷം വര്‍ധിച്ചു -മൊത്തം ഉപയോക്താക്കള്‍ 3 കോടിയായി.
7. 2023-24 ല്‍ റീറ്റെയ്ല്‍ ബാങ്കിംഗ് ബിസിനസില്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചേക്കും. അറ്റ പലിശ മാര്‍ജിന്‍ 7- 7.5 % നേടാന്‍ സാധിക്കും, വായ്പ ചെലവുകള്‍ 2 ശതമാനമായി കുറയും.
8. പ്രശസ്ത ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ ബ്രാന്‍ഡ് അംബാസഡറായി 2023 ല്‍ തിരഞ്ഞെടുത്തു. ബാങ്ക് ആരംഭിച്ചതു മുതലുള്ള ഉപയോക്താവാണ് അദ്ദേഹം. ഇത് റീറ്റെയ്ല്‍ ബാങ്കിംഗ് വിഭാഗം കൂടുതല്‍ ശക്തിപെടുത്തുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (buy)
ലക്ഷ്യ വില 305 രൂപ
നിലവില്‍ 256.50 രൂപ
Stock Recommendation by Geojit Financial Services.
(Equity investing is subject to market risk. Always do your own research before investing)