പി വി സി വിലയിടിവിലും തളരാതെ,വില്‍പ്പനയില്‍ കുതിപ്പ്: ഫിനോലെക്‌സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ നോക്കാം
2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം ഇടിഞ്ഞ് 941.13 കോടി രൂപയായി, അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞത് ആശ്വാസം
പൂനെ ആസ്ഥാനമായി കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പി വി സി പൈപ്പുകളും, ഫിറ്റിങ്സും ഉല്‍പാദിപ്പിച്ച വിപണനം നടത്തുന്ന പ്രമുഖ കമ്പനിയാണ് ഫിനോലെക്‌സ് ഇന്‍ഡസ്ട്രീസ് (Finolex Industries Ltd). 2022 -23 സെപ്റ്റംബര്‍ പാദം പ്രതിസന്ധി നിറഞ്ഞതായിരുന്നു. പി വി സി പൈപ്പുകളുടെ വിലയില്‍ ഉണ്ടായ തിരുത്തല്‍ കമ്പനിയുടെ സാമ്പത്തിക ഫലങ്ങളില്‍ പ്രതിഫലിച്ചു. വരുമാനം 13.1 % കുറഞ്ഞ് 941.13 കോടി രൂപയായി.
ജൂണ്‍, സെപ്റ്റംബര്‍ പാദങ്ങളില്‍ പി വി സി പൈപ്പുകള്‍ക്ക് 30 % വില ഇടിഞ്ഞു. എങ്കിലും വിലയിടിവ് മൂലം ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു. പൈപ്പുകള്‍ , ഫിറ്റിങ്‌സ് എന്നിവയുടെ വില്‍പന 6.8 % വര്‍ധിച്ച് 59218 ടണ്ണായി. പി വി സി വിഭാഗത്തില്‍ 3.9 % 54063 ടണ്ണായി. നഷ്ടം 93.92 കോടി രൂപ (മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 235.08 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു).