ട്രാക്റ്റര്‍ ടയറുകള്‍ക്ക് ഡിമാന്‍ഡ് കൂടും, ഈ ആഗോള ടയര്‍ ഭീമന്‍ ബുള്ളിഷ്
വരുമാനം 9.7% ഉയര്‍ന്നു, പ്രവര്‍ത്തന മാര്‍ജിന്‍ 6.61 ശതമാനമായി കുറഞ്ഞു
- 23 രാജ്യങ്ങളിലായി 57 ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഉള്ള പ്രമുഖ ടയര്‍ നിര്‍മാണ കമ്പനിയാണ് ഗുഡ് ഇയര്‍ (Goodyear India Ltd). 73,000 തൊഴിലാളികള്‍ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.
- ഇന്ത്യയില്‍ ട്രാക്റ്റര്‍ ടയര്‍ വിപണിയില്‍ ആധിപത്യം ഉള്ള കമ്പനിയാണ് ഗുഡ് ഇയര്‍. എല്ലാ പ്രമുഖ ട്രാക്ടര്‍ നിര്‍മ്മാതാക്കള്‍ക്കും ടയറുകള്‍ വിതരണം ചെയ്യുന്നുണ്ട്. കാലവര്‍ഷം മെച്ചപ്പെട്ടതു കൊണ്ടും, കാര്‍ഷിക വരുമാനം വര്‍ധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളും, പാടങ്ങളില്‍ യന്ത്ര വല്‍ക്കരണം വര്‍ധിക്കുന്നതും ട്രാക്ടര്‍ ഡിമാന്‍ഡ് ഉയര്‍ത്തും.
- റബര്‍ വിലയിടിവും, ക്രൂഡ് ഓയില്‍ വില കുറഞ്ഞതും, ടയര്‍ വിലകള്‍ വര്‍ധിക്കുന്നതും ഗുഡ് ഇയര്‍ ടയര്‍ കമ്പനിയുടെ ലാഭക്ഷമത വര്‍ധിപ്പിക്കും. അമേരിക്കയിലെ മാതൃ സ്ഥാപനത്തില്‍ നിന്ന് മികച്ച സാങ്കേതിക സഹായം ലഭിക്കുന്നുണ്ട്.
- 2022-23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 9.7 % ഉയര്‍ന്ന് 766.86 കോടി രൂപയായി. അറ്റാദായം 44 ശതമാനം കുറഞ്ഞു -27.10 കോടി രൂപ. പ്രവര്‍ത്തന മാര്‍ജിന്‍ 9.51 ശതമാനത്തില്‍ നിന്ന് 6.61 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
- ക്യാഷ് സമ്പന്നമായ കമ്പനിയാണ് ഗുഡ് ഇയര്‍, കടങ്ങള്‍ ഇല്ല. ഒക്ടോബറില്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി -1.24 ലക്ഷം ടയറുകള്‍ (7 % വാര്‍ഷിക വളര്‍ച്ച). 2021 -22 മുതല്‍ 2023 -24 കാലയളവില്‍ വരുമാനം 17 % വളര്‍ച്ച, നികുതിക്കും, പലിശക്കും മുന്‍പുള്ള വരുമാനം 30 %, അറ്റാദായം 35 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു .
- പാസഞ്ചര്‍ കറുകളുടെ ടയര്‍ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കമ്പനി എടുക്കുന്നുണ്ട്. മാര്‍ക്കറ്റിംഗ് ചാനല്‍ വികസനം ഗ്രാമങ്ങളിലും, നഗരങ്ങളിലും സ്വീകരിച്ചു വരുന്നു. പാസഞ്ചര്‍ കാര്‍ വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
- 25 % ലാഭ വിഹിതം നല്‍കുന്ന കമ്പനിയാണ് ഗുഡ് ഇയര്‍. നിലവില്‍ വലിയ മൂലധന ചെലവ് ഒന്നും പ്രതീക്ഷിക്കുന്നില്ല. റബര്‍, ക്രൂഡ് ഓയില്‍ വില കുറയുന്ന സാഹചര്യത്തില്‍ മാര്‍ജിനും, ലാഭവും മെച്ചപ്പെടും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy), (970 -990 ലേക്ക് താഴുമ്പോള്‍ കൂടുതല്‍ വാങ്ങുക)
ലക്ഷ്യ വില - 1303 രൂപ
നിലവില്‍ - 1,142.50
(Stock Recommendation by HDFC Securities)