മൂന്നിരട്ടി വിറ്റുവരവ് ലക്ഷ്യം പ്രഖ്യാപിച്ചപ്പോള്‍ ബുള്ളിഷായ മക്‌ഡൊണാള്‍ഡ്‌സ് ഫ്രാഞ്ചൈസി ഓഹരി

മക്‌ഡൊണാള്‍ഡ്‌സ് ഭക്ഷണശാലകളുടെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയാണ് വെസ്റ്റ് ലൈഫ് ഫുഡ് വേള്‍ഡ്

Update:2022-12-08 12:27 IST

ദ്രുത സേവന ഭക്ഷണശാലകള്‍ (Quick Service Restaurants) സ്ഥാപിക്കുകയും, പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന പ്രമുഖ കമ്പനിയാണ് വെസ്റ്റ് ലൈഫ് ഫുഡ് വേള്‍ഡ് (Westlife Foodworld Ltd). സബ്‌സിഡിയറി കമ്പനിയായ ഹാര്‍ഡ് കാസില്‍ റെസ്റ്റാറെന്റ്റ് പ്രൈവറ്റ് ലിമിറ്റഡിലൂടെയാണ് ഭക്ഷണ ശാലകള്‍ നടത്തുന്നത്. 1996 ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ അമേരിക്കന്‍ ഭക്ഷ്യ ബ്രാന്‍ഡായ മക്ഡൊണാള്‍ഡ്സിന്‍ റ്റെ പശ്ചിമ, തെക്കേ ഇന്ത്യയിലെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയാണ് വെസ്റ്റ് ലൈഫ് ഫുഡ് വേള്‍ഡ്.

2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 49 % വര്‍ധിച്ച് 572 കോടി രൂപയായി. റെസ്റ്റാറെന്റ്റ് പ്രവര്‍ത്തന മാര്‍ജിന്‍ 94 % വര്‍ധിച്ച് 129.9 കോടി രൂപയായി. ഓരോ സ്റ്റോറിലെയും ശരാശരി വാര്‍ഷിക വില്‍പ്പന 6.75 കോടി രൂപയായി. 68 കോടി രൂപയുടെ ക്യാഷ് ലാഭം നേടാന്‍ കഴിഞ്ഞു.
വിഷന്‍ 2027 പ്രഖ്യാപിച്ചതോടെ വെസ്റ്റ് ലൈഫ് ഫുഡ് വേള്‍ഡ് ഓഹരിയില്‍ ഡിസംബര്‍ ആദ്യ വാരം മുന്നേറ്റം ഉണ്ടായി. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വിറ്റുവരവ് മൂന്നിരട്ടിയായി വര്‍ധിപ്പിക്കും-4000 -4500 കോടി രൂപയാണ് ലക്ഷ്യമിടുന്നത്.
സെപ്റ്റംബര്‍ പാദത്തില്‍ 6 പുതിയ ഭക്ഷണ ശാലകള്‍ തുറന്നു. 2022 -23 ല്‍ 35 -40 പുതിയ ഭക്ഷണ ശാലകള്‍ ആരംഭിക്കും. അടുത്ത മൂന്ന് നാലു വര്‍ഷത്തിനുള്ളില്‍ 200 പുതിയ റെസ്റ്റാറെന്റ്റുകള്‍ ആരംഭിക്കും. പാശ്ചാത്യ ഫാസ്റ്റ് ഫുഡ് വിപണിയുടെ 66 % വിഹിതം വെസ്റ്റലൈഫിന് ഉണ്ട്.
നൂതന ഉല്‍പ്പന്നങ്ങള്‍ നല്‍കികൊണ്ട് വിപണി വികസിപ്പിക്കാന്‍ ശ്രമം തുടരുന്നു. രണ്ടു ശതമാനം ഉല്‍പ്പന്ന വിലകള്‍ വര്‍ധിപ്പിച്ചു ഗൂര്‍മേ ബര്‍ഗര്‍ (gourmet burger ), ഫ്രൈഡ് ചിക്കന്‍, മക് കഫേ തുടങ്ങിയ പുറത്തു ഭക്ഷണം കഴിക്കുന്നവര്‍ക്ക് ആകര്ഷകമായിട്ടുണ്ട്. പുതിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വഴി മാര്‍ജിന്‍ 1.5 % വരെ വര്‍ധിക്കുമെന്ന് കരുതുന്നു. ചെലവ് നിയന്ത്രിക്കുന്നതിലൂടെ ഒരു ശതമാനം മാര്‍ജിന്‍ ഉയരും. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ 520 കോടി രൂപ ബിസിനസ് വിപുലീകരണത്തിന് ചെലവായി. 2022 -23 ല്‍ 200 കോടി രൂപയുടെ മൂലധന ചെലവ് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -847 രൂപ
നിലവില്‍ - 773 രൂപ

(Stock Recommendation by Emkay Global)


Tags:    

Similar News