ഗൂഗിൾ മാപ്സിന് കടുത്ത മത്സരം നൽകുന്ന ഇന്ത്യൻ കമ്പനി, മാപ്മൈഇന്ത്യ ഓഹരികൾ പരിഗണിക്കാം
ബി 2 ബി വിപണിക്ക് പ്രാമുഖ്യം നൽകുന്ന കമ്പനി, ഓട്ടോമൊബൈൽ, ലോജിസ്റ്റിക്സ്, ടെലികോം തുടങ്ങിയ കമ്പനികൾക്ക് സേവനം നൽകുന്നു.
- ഡൽഹി ആസ്ഥാനമായി 1995 ൽ രാകേഷ് , രശ്മി വർമ എന്നിവർ ഡിജിറ്റൽ ജിറ്റൽ മാപ്‌സ് സേവനങ്ങൾ നൽകുന്ന കമ്പനിയായി ആരംഭിച്ച സി ഇ ഇൻഫോ സിസ്റ്റംസ് (Ce Info Systems) മാപ്മൈഇന്ത്യ എന്ന ബ്രാൻഡിലാണ് അറിയപ്പെടുന്നത്.
- ഡിജിറ്റൽ മാപ്‌സ് കൂടാതെ ജിയോ സ്‌പേഷ്യൽ സോഫ്റ്റ്‌വെയർ, ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഐ ഒ ടി (internet of things) സേവനങ്ങൾ നൽകുന്ന കമ്പനിയായി വികസിച്ചിരിക്കുന്നു.
- ഗൂഗിൾ മാപ്‌സിന് ഇന്ത്യയിൽ കടുത്ത മത്സരം നൽകുന്ന സ്ഥാപനങ്ങളിൽ പ്രധാനപെട്ടതാണ് മാപ്മൈഇന്ത്യ. ഗൂഗിൾ മാപ്‌സ് കൂടുതലും ബി 2 സി (B2C) വിപണിയിൽ പ്രവർത്തിക്കുമ്പോൾ, മാപ്മൈഇന്ത്യ ബി2 ബി (B2B) വിപണിയിൽ നിന്നാണ് കൂടുതൽ ബിസിനസ് നേടുന്നത്.
- 410 കോടി രൂപയുടെ ഇന്ത്യൻ ഡിജിറ്റൽ മാപ്‌സ് വിപണി അതിവേഗം വളരുകയാണ്. 15.5 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിച്ച് 2024 -25 ൽ 770 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാർട്ട് ഫോൺ, ഇൻറ്റർ നെറ്റ് ഉപയോഗം വർധിക്കുന്നത് ഡിജിറ്റൽ മാപ്‌സ് വിപണിയുടെ വളർച്ചയെ സഹായിക്കും.
- ഓട്ടോമൊബൈൽ, കൺസ്യൂമർ കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവക്ക് മാപ്മൈ ഇന്ത്യ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. കൺസ്യൂമർ കമ്പനികൾ വിവരങ്ങൾ ഗൂഗിളുമായി പങ്കിടാൻ താൽപര്യ മില്ലാത്തത് കൊണ്ട് മറ്റ് ഡിജിറ്റൽ മാപ്‌സ് സേവന കമ്പനികൾക്ക് കൂടുതൽ ബിസിനസ് ലഭിക്കും.
- മാപ്മൈ ഇന്ത്യ നാവിഗേഷൻ സഹായി ഹ്യൂണ്ടായ്, എം ജി മോട്ടോർസ്, ഓല ഇലക്ട്രിക് എന്നി പ്രമുഖ ഓട്ടോമൊബൈൽ കമ്പനികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. സർക്കാർ നയങ്ങൾ ഇന്ത്യൻ ഡിജിറ്റൽ മാപ്‌സ് കമ്പനികൾക്ക് അനുകൂലമാണ്. അതിനാൽ കമ്പനിയുടെ വരുമാനം, മാർജിൻ എന്നിവയിൽ ശക്തമായ വളർച്ച നേടാൻ കഴിഞ്ഞിട്ടുണ്ട്.
- മാപ് മൈ ഇന്ത്യക്ക് ആഭ്യന്തര കമ്പനികളിൽ നിന്ന് മത്സരം ഇല്ല, ഗൂഗിൾ ഉൾപ്പടെ മൂന്ന് വിദേശ കമ്പനികളുമായിട്ടാണ് മത്സരിക്കുന്നത്. 2021 -22 ൽ 600 ഉപഭോക്താക്കൾക്കാണ് വിവിധ സേവനങ്ങൾ നൽകിയത്. നിലവിൽ 699 കോടി രൂപയുടെ ഓർഡർ നിലവിലുണ്ട്.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 1673 രൂപ
നിലവിൽ 1348 രൂപ.
Stock Recommendation by Centrum Broking