പ്രതിസന്ധിയിലും വിപണി വിഹിതം നിലനിർത്തി,ഗാലക്‌സി സർഫെക്റ്റൻസ് ഓഹരികൾ പരിഗണിക്കാം

വരുമാനത്തിൽ 54.32 % വളർച്ച, അറ്റാദായം 19.42 % വർധിച്ചു, ഉയർന്ന മാർജിൻ ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നു

Update: 2022-09-26 04:20 GMT
  • 1986 ൽ സ്ഥാപിതമായ ഗാലക്‌സി സർഫെക്റ്റൻസ് (Galaxy Surfactants Ltd) ഹോം, പേർസണൽ കെയർ വിഭാഗത്തിൽ ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പടെ ചെറുതും വലുതുമായ കമ്പനികൾക്ക് രാസവസ്തുക്കൾ നിർമിച്ചു നൽകുന്നു. ഇന്ത്യ, ഈജിപ്റ്റ് , അമേരിക്ക എന്നി രാജ്യങ്ങളിൽ ഉൽപ്പാദന കേന്ദ്രങ്ങൾ ഉണ്ട്. എഫ് എം സി ജി കമ്പനികൾക്ക് ഒലിയോ അധിഷ്ഠിത, സ്പെഷ്യാലിറ്റി കെയർ ഉൽപ്പന്നങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമാതാക്കൾ. സോപ്പ്, ഹാൻഡ് വാഷ്, ഷാംപൂ, ശേവിംഗ് ക്രീം, ടൂത് പേസ്റ്റ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് വേണ്ട രാസവസ്തുക്കൾ നിർമിച്ചു നൽകുന്നുണ്ട്. കോൾഗേറ്റ് പാമോലിവ്, ഡാബർ, ഹിമാലയ, ഇമാമി, പ്രോക്ട്ർ & ഗാംബിൾ തുടങ്ങി പ്രമുഖ കമ്പനികൾ ഉപഭോക്താക്കളാണ്
  • 2022 -23 ആദ്യ പാദത്തിൽ ഇന്ത്യൻ വിപണിയിൽ 2.6 % വിറ്റുവരവ് വർധിച്ചു എന്നാൽ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, തുർക്കി എന്നിവിടങ്ങളിൽ 21.3 % വളർച്ച കുറവ് ഉണ്ടായി, മറ്റ് രാജ്യങ്ങളിൽ 5.5 % കുറഞ്ഞു. മൊത്തം വിൽപ്പനയിൽ 7 % കുറവുണ്ടായി.
  • വരുമാനം 54.32 % ഉയർന്ന് 85.62 കോടി രൂപയായി, അറ്റാദായം 19.42 % വർധിച്ച് 4.55 കോടി രൂപയായി. ഗവേഷണത്തിലൂടെ വികസിപ്പിച്ച 84 ഉൽപ്പന്നങ്ങൾക്ക് പേറ്റൻറ്റ് ലഭിച്ചു, 15 പേറ്റൻറ്റ് അപേക്ഷകൾ പരിഗണനയിലാണ്.
  • വിപണിയിൽ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലും 2022-23 ൽ വിൽപ്പനയിൽ 6-8 % വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ രാജ്യങ്ങളിലും വിപണി വിഹിതം നിലനിർത്താൻ സാധിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നത് പിന്നീട് മിതപ്പെട്ടു, ചരക്ക് കൂലി വർധിച്ചതും മാർജിനിൽ കുറവ് വരുത്തി.
  • മൊത്തം വിൽപ്പനയുടെ 15 % യൂറോപ്പിൽ നിന്നാണ് എന്നാൽ അവിടെ കൂടുതൽ മുന്നേറ്റം നടത്തുക എളുപ്പമല്ല. രൂപയുടെ മൂല്യ തകർച്ച കയറ്റുമതിയെ ബാധിച്ചേക്കാം.
  • വില വർധനവ് മൂലം അമേരിക്കയിലും, യൂറോപ്പിലും സ്പെഷ്യാലിറ്റി കെയർ ഉൽപ്പന്നങ്ങളുടെ നിർമാതാക്കളിൽ നിന്ന് ഡിമാൻഡ് കുറവ് അനുഭവപെടുന്നുണ്ട്.
  • പ്രതിസന്ധികൾക്കിടയിലും വിൽപ്പനയിൽ വളർച്ചയും, വിപണി വിഹിതം നിലനിർത്താൻ കഴിയുന്ന ഗാലക്‌സി സർഫെക്റ്റൻസിന് വരും വർഷം മെച്ചപ്പെട്ട സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചേക്കാം.

നിക്ഷേപകർക്കുള്ള നിർദേശം -ശേഖരിക്കുക (accumulate)

ലക്ഷ്യ വില 3500 രൂപ

നിലവിൽ 3159 ട്രെൻഡ് ബുള്ളിഷ്.

Stock Recommendation by Nirmal Bang Research.



Tags:    

Similar News