ആഗോള വസ്ത്രവ്യാപാര രംഗത്തെ മുന്നേറ്റത്തിനൊരുങ്ങി ഗോകല്‍ ദാസ് എക്‌സ്‌പോര്‍ട്‌സ്: ഓഹരികള്‍ പരിഗണിക്കാം
അമേരിക്കൻ വിപണിയിൽ ശക്തമാകുന്നു, ഉപഭോക്താക്കൾ ചൈനയെ ഒഴുവാക്കുന്നത് ഇന്ത്യൻ കമ്പനികൾക്ക് നേട്ടം
- 1979 ൽ ആരംഭിച്ച ഗോകൽ ദാസ് എക്സ്പോര്ട്സ് (Gokaldas Exports Ltd) നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ വസ്ത്ര നിർമാണ-കയറ്റുമതി കമ്പനിയായി വളർന്നിരിക്കുന്നു. കമ്പനിയുടെ പ്രധാനപ്പെട്ട വിപണി അമേരിക്കയാണ്. ലോകത്തെ പ്രമുഖ വസ്ത്ര ബ്രാൻഡുകൾ ചൈനയെ ഒഴിവാക്കി മറ്റ് ഉൽപ്പാദക രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നത് ഇന്ത്യൻ കമ്പനികൾക്ക് നേട്ടമാണ്. അഡിഡാസ്, ബനാന റിപ്പബ്ലിക്, പ്യൂമ, റീബോക്ക്, മാർക്സ് & സ്‌പെൻസർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കാണ് വസ്ത്രം നിർമിച്ചു നൽകുന്നത്
- 2018 ൽ മാനേജ് മെൻറ്റ് ടീമിനെ മാറ്റിയതിൽ പിന്നെ മികച്ച പ്രവർത്തനം നടത്താൻ സാധിച്ചിട്ടുണ്ട്. 2017 -18 മുതൽ 2021-22 വരെ കാലയളവിൽ വരുമാനത്തിൽ 15 %, അറ്റാദായത്തിൽ 46 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിച്ചു. ഔട്ടർ വെയർ (outer wear) വിഭാഗത്തിൽ 33%, സ്പോർട്സ് വെയർ വിഭാഗത്തിൽ 18 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിച്ചിട്ടുണ്ട്. ഉയർന്ന മൂല്യമുള്ള ബിസിനസിൽ 30 % വളർച്ച നിരക്ക് കൈവരിക്കാൻ സാധിച്ചു
- അടുത്ത 15 മാസത്തിൽ ഉൽപ്പാദന ശേഷി വർധിപ്പിക്കാനായി 116 കോടി രൂപ ചെലവഴിക്കും. മധ്യ പ്രദേശിൽ സ്ഥാപിച്ച പുതിയ ഉൽപ്പാദന കേന്ദ്രം പരീക്ഷണ അടിസ്ഥാനത്തിൽ ഒക്ടോബറിൽ പ്രവർത്തനം തുടങ്ങും. കഴിഞ്ഞ സാമ്പത്തിക വർഷം മൂന്ന് പുതിയ ഉൽപ്പാദന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി -കർണാടകത്തിൽ രണ്ട്, തമിഴ്‌നാട്ടിൽ ഒന്ന്.
- പി എൽ ഐ പദ്ധതിക്ക് അപേക്ഷ നൽകിയത് സർക്കാർ ഏപ്രിൽ മാസത്തിൽ അംഗീകരിച്ചു. വിദേശ രാജ്യങ്ങളിൽ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാൻ ആലോചനയുണ്ട്.
- 2021 -22 മുതൽ 2024 -25 കാലയളവിൽ 380 കോടി രൂപ മൂലധന ചെലവ് നടത്തുമ്പോൾ അധിക വരുമാനമായി ലഭിക്കുന്നത് 1400 കോടി രൂപയാണ്. വരുമാനത്തിൽ 21 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിക്കും.
- ഉയർന്ന മൂല്യവും, മാർജിനും നൽകുന്ന വസ്ത്രങ്ങൾ കൂടുതലായി ഉൽപ്പാദിപ്പിക്കുന്നത് കമ്പനിയുടെ സാമ്പത്തിക വളർച്ചക്ക് സഹായകരമാണ്.
- നിറ്റ്വെയർ (knitwear) ഉൽപ്പന്നങ്ങൾക്ക് വേണ്ടി തമിഴ്‌നാട്ടിൽ പുതിയ ഉൽപ്പാദന കേന്ദ്രം 2023 മാർച്ചിൽ പ്രവർത്തനം ആരംഭിക്കും. നിരവധി പുതിയ വസ്ത്രങ്ങൾ ഉൽപാദിപ്പിച്ച് വലിയ ബ്രാൻഡുകൾക്ക് നൽകാൻ പദ്ധതിയുണ്ട്.
- മികച്ച ആഗോള വസ്ത്ര ഡിമാൻഡ്, വലിയ ഉപഭോക്‌തൃ രാജ്യങ്ങൾ ചൈനയെ ഒഴിവാക്കി മറ്റ് ഉൽപ്പാദന രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നതിൽ വർധനവ്, കമ്പനിയുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നത്, മികച്ച വരുമാന വളർച്ചയും, മാർജിൻ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഗോകൽ ദാസ് എക്സ്പോര്ട്സ് കമ്പനിയുടെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് കരുതാം.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 629 രൂപ
നിലവിൽ 363 രൂപ.
Stock Recommendation by Systematix Institutional Equities