വായ്‌പകളിലും, മാർജിനിലും മികച്ച വളർച്ച, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ വാങ്ങാം

സേവിംഗ്സ് അക്കൗണ്ടുകൾക്ക് മറ്റ് ബാങ്കുകളെ അപേക്ഷിച്ച് 0.5 % അധിക പലിശ, അറ്റ പലിശ വരുമാനം 19.2 % വളർച്ച

Update:2022-07-25 09:52 IST

ഇന്നത്തെ ഓഹരി: കൊട്ടക് മഹീന്ദ്ര ബാങ്ക് (Kotak Mahindra Bank Ltd)

  • ഫെബ്രുവരി 2003 ൽ ഇന്ത്യയിൽ ആദ്യമായി ഒരു എൻ ബി എഫ് സിക്ക് റിസർവ് ബാങ്ക് ബാങ്കിംഗ് ലൈസെൻസ് നൽകി. അങ്ങനെ 1985 ൽ തുടങ്ങിയ കൊട്ടക് മഹീന്ദ്ര ഫിനാൻസ് കൊട്ടക് മഹീന്ദ്ര ബാങ്കായി (Kotak Mahindra Bank Ltd ) മാറി. ഇതിന് കീഴിൽ സബ്‌സിഡിയറി കമ്പനികളായി കൊട്ടക് ലൈഫ് ഇൻഷുറൻസ്, കൊട്ടക് മൈക്രോ ഫിനാൻസ്, കൊട്ടക് സെക്യൂരിറ്റീസ് തുടങ്ങിയ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.
  • 2022 -23 ലെ ആദ്യ പാദത്തിൽ മൊത്തം ഡെപ്പോസിറ്റുകൾ 10.4 % വർധിച്ചു. തുടർച്ചയായ ത്രൈ മാസങ്ങളിൽ കോവിഡിന് മുൻപുള്ളതിനെ അപേക്ഷിച്ച് ഡെപോസിറ്റ് വളർച്ച കു റഞ്ഞിരുന്നു. എന്നാൽ സേവിംഗ്സ് പലിശ നിരക്ക് മറ്റ് പ്രമുഖ ബാങ്കുകളെ ക്കാൾ 0.5 % വർധിപ്പിച്ചതോടെ ഡെപോസിറ്റ് കൂട്ടാൻ സാധിക്കും. ക്രെഡിറ്റ് ഡെപ്പോസിറ്റ് അനുപാതം 89 ശതമാനമായി വർധിച്ചിട്ടുണ്ട്.
  • അറ്റ പലിശ വരുമാനം (net interest income) 19.2 % ഉയർന്ന് 4697 കോടി രൂപയായി. ഫീസ്, സേവനങ്ങളിൽ നിന്നുള്ള വരുമാനം 42 % വർധിച്ച് 1656 കോടി രൂപയായി. കൊട്ടക് ബാങ്ക്, സബ്‌സിഡിയറി സ്ഥാപനങ്ങളുടെ നികുതിക്ക് ശേഷമുള്ള ലാഭം 53 % വർധിച്ച് 2755 കോടി രൂപയായി. (എങ്കിലും മുൻ ത്രൈ മാസത്തെക്കാൾ കുറവായിരുന്നു-3892 കോടി രൂപ).
  • പ്രവർത്തന ചെലവുകൾ 31.4 % വർധിച്ചു, ജീവനക്കാരുടെ ചെലവുകൾ 8.4 % ഉയർന്നു. മറ്റ് ചെലവുകൾ 50.2 ശതമാനവും.പ്രവർത്തന ചെലവ് കുത്തനെ ഉയരുന്നത് ബാങ്ക് മാനേജ്മെൻറ്റ് ശക്തമായ വളർച്ച ലക്ഷ്യമിടുന്നതു കൊണ്ടാണ്.
  • ഉപഭോക്താക്കളുടെ എണ്ണം 34.5 ദശലക്ഷമായി.ജൂലായിൽ ഒരു പ്രമുഖ ഫിനാൻഷ്യൽ സെർവീസ്സ് കമ്പനിയുടെ കാർഷിക-ആരോഗ്യ പരിപാലന ഉപകരണങ്ങളുടെ ഫിനാൻസിംഗ് ബിസിനസ് (De Lage Landen Financial Services) ഏറ്റെടുക്കുക വഴി 25,000 ഉന്നത നിലവാരത്തിലുള്ള ഉപഭോക്താക്കളെ ലഭിച്ചു അതിലെ വായ്‌പ കുടിശ്ശിക 582 കോടി രൂപ.
  • ഇത് കൂടാതെ സൂക്ഷ്മ ,ഇടത്തരം, ചെറുകിട സംരംഭങ്ങൾക്ക് ഓൺലൈനായി വായ്‌പകൾ വിതരണം ചെയ്യാനുള്ള സംവിധാനം സർക്കാരിൻറ്റെ ഇ-മാർക്കറ്റ് പ്ലേസ് സഹായ് (Government e-marketplace -GEM Sahay) എന്ന പ്ലാറ്റ്‌ ഫോമിലൂടെ നടപ്പാക്കി.
  • നേരിട്ട് നികുതി, കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാനും, പൊതുമേഖല, സർക്കാർ ജീവനക്കാർക്ക് സാലറി അക്കൗണ്ട് തുടങ്ങി പുതിയ സേവനങ്ങൾ ഈ വർഷം ആരംഭിച്ചു.
  • വായ്‌പ, ഡെപ്പോസിറ്റുകളിൽ വളർച്ച, മാർജിനിൽ വർധനവ്, പുതിയ സേവനങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് കൊട്ടക് മഹീന്ദ്ര ബാങ്കിൻറ്റെ പ്രവർത്തനം മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 2117 രൂപ

നിലവിൽ 1827 രൂപ

(Stock Recommendation by Nirmal Bang Research).



Tags:    

Similar News