ഇപ്പോള്‍ നിക്ഷേപിക്കാം റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍
ഈ ആഴ്ചയിലെ നേട്ടസാധ്യതയുള്ള ഓഹരി പരിചയപ്പെടുത്തുന്നത് ജിയോജിത് റിസര്‍ച്ച് ടീം
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിലൊന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ക്രൂഡോയ്ല്‍ സംസ്‌കരണം, എണ്ണ - പ്രകൃതി വാതക എക്‌സ്‌പ്ലോറേഷന്‍, പെട്രോകെമിക്കല്‍ - പെട്രോളിയം റീറ്റെയ്ല്‍ മാര്‍ക്കറ്റിംഗ്, ടെലിക്കോം & ഡിജിറ്റല്‍ സേവനങ്ങള്‍, മീഡിയ & എന്റര്‍ടെയ്ന്‍മെന്റ്, റീറ്റെയ്ല്‍ തുടങ്ങിയ മേഖലകളില്‍ ശക്തമായ സാന്നിധ്യമാണ് ഗ്രൂപ്പിനുള്ളത്.
2020-21 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ വരുമാന വളര്‍ച്ച വാര്‍ഷിക നിരക്കില്‍ 11 ശതമാനമാണ്. ഫ്യുവല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്റെ കാര്യത്തിലുണ്ടായ വര്‍ധനയും എണ്ണ-പ്രകൃതി വാതകവുമായി അനുബന്ധ ഉല്‍പ്പന്നങ്ങളുടെ മികച്ച വില നിലവാരവും ഈ വളര്‍ച്ചയ്ക്ക് സഹായകരമായിട്ടുണ്ട്.
ബ്രെന്റ് ക്രൂഡോയ്‌ലിന്റെ ഉയര്‍ന്ന വിലയും ഇന്ധന ഉപഭോഗത്തിലുണ്ടായ കുത്തനെയുള്ള ഉയര്‍ച്ചയും ഒപെക് പ്ലസ് രാജ്യങ്ങളുടെ ഉല്‍പ്പാദന വെട്ടിക്കുറയ്ക്കലുമെല്ലാം ഉയര്‍ന്ന നേട്ടത്തിന് കമ്പനിയെ സഹായിച്ചിട്ടുണ്ട്.
റീറ്റെയ്ല്‍ മേഖലയിലും മികച്ച പ്രകടനമാണ് കമ്പനി നടത്തിയത്. റിലയന്‍സിന്റെ റീറ്റെയ്ല്‍ വിഭാഗം വാര്‍ഷിക അടിസ്ഥാനത്തില്‍ 20.5 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ സാമ്പത്തിക വര്‍ഷ പാദ അടിസ്ഥാനത്തില്‍ 25 ശതമാനത്തോളം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റീറ്റെയ്ല്‍ വിഭാഗത്തിലെ എല്ലാ ഫോര്‍മാറ്റുകളുടെയും പ്രകടവും വരുമാനവര്‍ധനയക്ക് സഹായകരമായിട്ടുണ്ട്.
കമ്പനിയുടെ ഡിജിറ്റള്‍ സേവനവിഭാഗം സാമ്പത്തിക പാദ അടിസ്ഥാനത്തില്‍ 4.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും വാര്‍ഷികാടിസ്ഥാനത്തില്‍ 18.1 ശതമാനം വളര്‍ച്ച ഈ വിഭാഗം നേടിയിട്ടുണ്ട്. ശക്തമായ ഉപഭോക്തൃവിഹിതവും വര്‍ധിച്ചുവരുന്ന ഉപഭോഗവും വാര്‍ഷികാടിസ്ഥാനത്തിലുള്ള വരുമാന വര്‍ധനവിനെ സഹായിച്ചു.
ഗ്രോസറി, ഫാഷന്‍&ലൈഫ് സ്റ്റൈല്‍ വിഭാഗം ഉയര്‍ന്ന വരുമാന വര്‍ധനയാണ് നേടിയത്. ജിയോ ഡിവൈസുകളുടെ വില്‍പ്പന വര്‍ധന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേഖലയിലെ വരുമാന വളര്‍ച്ചയ്ക്കും കാരണമായി. എണ്ണ-പ്രകൃതി വാതകം സാമ്പത്തിക വര്‍ഷ പാദ അടിസ്ഥാനത്തില്‍ 96.8 ശതമാനം വളര്‍ന്നപ്പോള്‍ ധനകാര്യ സേവനമേഖലയില്‍ ഇതേ കാലയളവില്‍ 4.4 ശതമാനം ഇടിവാണുണ്ടായത്.
രാജ്യത്തെ നമ്പര്‍ വണ്‍ ടെലികോം ഓപ്പറേറ്ററാണ് കമ്പനി. ടെലികോം രംഗത്ത് 426.2 ദശലക്ഷം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.
കോവിഡ് വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നതും വെഹിക്ക്ള്‍ സ്‌ക്രാപ്പിംഗ് പോളിസിയും റിഫൈനിംഗ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപം വര്‍ധിക്കുന്നതും വിദേശ വിപണികളില്‍ ലോക്ക്ഡൗണില്‍ ഇളവ് വരുന്നതുമെല്ലാം കമ്പനിയുടെ ദീര്‍ഘകാല വരുമാന വളര്‍ച്ചയെ സഹായിക്കും.
അതുകൊണ്ട് തന്നെ ഞങ്ങള്‍ നിക്ഷേപത്തിന് അനുയോജ്യമായ ഓഹരിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ നിര്‍ദേശിക്കുകയും ചെയ്യുന്നു.
ബ്രെന്റ് ക്രൂഡോയ്‌ലിന്റെ ഉയര്‍ന്ന വിലയും ഇന്ധന ഉപഭോഗത്തിലുണ്ടായ കുത്തനെയുള്ള ഉയര്‍ച്ചയും ഒപെക് പ്ലസ് രാജ്യങ്ങളുടെ ഉല്‍പ്പാദന വെട്ടിക്കുറയ്ക്കലുമെല്ലാം ഉയര്‍ന്ന നേട്ടത്തിന് കമ്പനിയെ സഹായിച്ചിട്ടുണ്ട്.
റീറ്റെയ്ല്‍ മേഖലയിലും മികച്ച പ്രകടനമാണ് കമ്പനി നടത്തിയത്. റിലയന്‍സിന്റെ റീറ്റെയ്ല്‍ വിഭാഗം വാര്‍ഷിക അടിസ്ഥാനത്തില്‍ 20.5 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ സാമ്പത്തിക വര്‍ഷ പാദ അടിസ്ഥാനത്തില്‍ 25 ശതമാനത്തോളം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റീറ്റെയ്ല്‍ വിഭാഗത്തിലെ എല്ലാ ഫോര്‍മാറ്റുകളുടെയും പ്രകടവും വരുമാനവര്‍ധനയക്ക് സഹായകരമായിട്ടുണ്ട്.
കമ്പനിയുടെ ഡിജിറ്റള്‍ സേവനവിഭാഗം സാമ്പത്തിക പാദ അടിസ്ഥാനത്തില്‍ 4.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും വാര്‍ഷികാടിസ്ഥാനത്തില്‍ 18.1 ശതമാനം വളര്‍ച്ച ഈ വിഭാഗം നേടിയിട്ടുണ്ട്. ശക്തമായ ഉപഭോക്തൃവിഹിതവും വര്‍ധിച്ചുവരുന്ന ഉപഭോഗവും വാര്‍ഷികാടിസ്ഥാനത്തിലുള്ള വരുമാന വര്‍ധനവിനെ സഹായിച്ചു.
ഗ്രോസറി, ഫാഷന്‍&ലൈഫ് സ്റ്റൈല്‍ വിഭാഗം ഉയര്‍ന്ന വരുമാന വര്‍ധനയാണ് നേടിയത്. ജിയോ ഡിവൈസുകളുടെ വില്‍പ്പന വര്‍ധന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേഖലയിലെ വരുമാന വളര്‍ച്ചയ്ക്കും കാരണമായി. എണ്ണ-പ്രകൃതി വാതകം സാമ്പത്തിക വര്‍ഷ പാദ അടിസ്ഥാനത്തില്‍ 96.8 ശതമാനം വളര്‍ന്നപ്പോള്‍ ധനകാര്യ സേവനമേഖലയില്‍ ഇതേ കാലയളവില്‍ 4.4 ശതമാനം ഇടിവാണുണ്ടായത്.
രാജ്യത്തെ നമ്പര്‍ വണ്‍ ടെലികോം ഓപ്പറേറ്ററാണ് കമ്പനി. ടെലികോം രംഗത്ത് 426.2 ദശലക്ഷം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.
വളര്‍ച്ചാ സാധ്യതയെന്ത്?
ടെലികോം രംഗത്ത് നടത്തിയിരിക്കുന്ന വന്‍ നിക്ഷേപവും എയര്‍ടെല്‍ , ജിയോ എന്നിവയുടെ 5ജിയിലേക്കുള്ള കടന്നുവരവും കണക്കിലെടുത്ത് നിരക്ക് വര്‍ധന ആസന്നമാണ്. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനത്തിലുള്ള വര്‍ധനയും ഉപയോക്താക്കള്‍ കൂടുതലായി ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതും റിലയന്‍സിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകും.കോവിഡ് വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നതും വെഹിക്ക്ള്‍ സ്‌ക്രാപ്പിംഗ് പോളിസിയും റിഫൈനിംഗ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപം വര്‍ധിക്കുന്നതും വിദേശ വിപണികളില്‍ ലോക്ക്ഡൗണില്‍ ഇളവ് വരുന്നതുമെല്ലാം കമ്പനിയുടെ ദീര്‍ഘകാല വരുമാന വളര്‍ച്ചയെ സഹായിക്കും.