ഇപ്പോള്‍ ഇന്‍ഫോസിസില്‍ നിക്ഷേപിക്കാമോ?

ഈയാഴ്ചയില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ ഓഹരി പരിചയപ്പെടുത്തുന്നത് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ റിസര്‍ച്ച് ടീം

Update: 2021-07-21 11:53 GMT

ലാര്‍ജ് കാപ് ഓഹരിയായ ഇന്‍ഫോസിസ് ലിമിറ്റഡിനെ ഇപ്പോള്‍ നിക്ഷേപകര്‍ ഗൗരവത്തോടെ കാണണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.

ഇന്‍ഫോസിസ് ലിമിറ്റഡ് ഐടി കണ്‍സള്‍ട്ടിംഗ് & സോഫ്റ്റ്‌വെയര്‍ സര്‍വീസസ് നല്‍കുന്ന കമ്പനിയാണ്. ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, പ്രോഡക്റ്റ് കോ ഡെവലപ്‌മെന്റ്, സിസ്റ്റം ഇംപ്ലിമെന്റേഷന്‍ & സിസ്റ്റം എന്‍ജിനീയറിംഗ് എന്നീ രംഗത്തെല്ലാം കമ്പനി സേവനം നല്‍കുന്നു. ഇന്‍ഷുറന്‍സ്, ബാങ്കിംഗ്, ടെലികമ്യുണിക്കേഷന്‍, മാനുഫാക്ചറിംഗ് എന്നീ മേഖലകള്‍ക്ക് സവിശേഷമായ സേവനങ്ങള്‍ ഇന്‍ഫോസിസ് നല്‍കി വരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇന്‍ഫോസിസിന്റെ വരുമാനം 27,896 കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനത്തില്‍ 17.9 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.
എന്തുകൊണ്ട് ഇപ്പോള്‍ നിക്ഷേപിക്കാം?
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ഇന്‍ഫോസിസ് 22 വലിയ കരാറുകളാണ് സ്വന്തമാക്കിയത്. 2.6 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമാണ് ഈ കരാറുകള്‍ക്ക് മൊത്തമായുള്ളത്. കമ്പനി 9.8 ദശലക്ഷം ഓഹരികള്‍ തിരിച്ചുവാങ്ങുന്ന നടപടികള്‍ പൂര്‍ത്തിയായി. അഞ്ചുരൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ശരാശരി 1,569 രൂപ എന്ന കണക്കിലാണ് ബൈ ബാക്ക് നടത്തിയിരിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ കമ്പനി 113 പുതിയ ഇടപാടുകാരെ കൂട്ടിച്ചേര്‍ത്തു.

ഇന്ന് (ജൂലൈ 21, 2021)ല്‍ ഇന്‍ഫോസിസിന്റെ ഓഹരി വില 1549.70 രൂപയാണ്. 12 മാസ നിക്ഷേപകാലാവധിയില്‍ ഞങ്ങള്‍ വിലയിരുത്തുന്ന ടാര്‍ഗറ്റ് പ്രൈസ് 1,797 രൂപയാണ്. അതുകൊണ്ട് ഇപ്പോള്‍ നിക്ഷേപയോഗ്യമായ ഓഹരിയാണ് ഇന്‍ഫോസിസ്.


Tags:    

Similar News