കുതിച്ച് ഈ മള്‍ട്ടിബാഗര്‍ ഓഹരി; ഇനിയും മുന്നേറാന്‍ സാദ്ധ്യത

ഒരു വര്‍ഷത്തിനിടെ ഓഹരി വില ഉയര്‍ന്നത് 114%, വയര്‍, കേബിള്‍ ബിസിനസില്‍ മികച്ച വളര്‍ച്ച, 600 കോടിയുടെ പുതിയ മൂലധന ചെലവ് നടത്തുന്നു

Update:2023-07-21 12:18 IST

Image : polycab.com

അതിവേഗം വിറ്റഴിയുന്ന വൈദ്യുതി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന എഫ്.എം.ഇ.ജി (FMEG)  കമ്പനിയാണ് പോളിക്യാബ് ഇന്ത്യ (Polycab India Ltd). 2022 ജൂലൈ 21ന് 'ധനം ഓണ്‍ലൈന്‍' വാങ്ങല്‍ (Buy) സ്റ്റാറ്റസ് നല്‍കിയിരുന്ന ഓഹരിയാണിത് -അന്നത്തെ വില 2,198 രൂപ, നിലവില്‍ 4715 രൂപ.

2022-23ല്‍ കമ്പനിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടിയ വരുമാനവും അറ്റാദായവും നേടി. വരുമാനം 14,107.8 കോടി രൂപ (16% വര്‍ധന), നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള വരുമാനം (EBITDA) 1,842.9 കോടി രൂപ (+46%), അറ്റാദായം 1,282 കോടി രൂപ (+52%).
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മൂലധന നിക്ഷേപം വർധിപ്പിക്കുന്നതും ഭവന റിയല്‍ എസ്റ്റേറ്റ് രംഗത്തെ വളര്‍ച്ചയും പോളിക്യാബിന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് അനുകൂലമാണ്. നിലവില്‍ ഓഹരി മുന്നേറ്റത്തിലാണ്. ജൂലൈ 20ന് അപ്പര്‍ സര്‍ക്യൂട്ട് അടിച്ചു. തുടര്‍ന്നുള്ള ഓഹരിയിലെ സാധ്യതകള്‍ അറിയാം:
1) 2022-23ല്‍ വയര്‍ കേബിള്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 17% വര്‍ധിച്ചു, അന്താരാഷ്ട്ര ബിസിനസില്‍ 50% വരുമാന വര്‍ധന രേഖപ്പെടുത്തി; മൊത്തം വരുമാനത്തിന്റെ 9.8%.
2) 2023-24ല്‍ മൂലധന ചെലവ് 600 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. സ്വന്തം ഫണ്ട് ഉപയോഗിച്ച് മൂലധന ചെലവ് നടത്താന്‍ സാധിക്കും.
3) 2023-24 ജൂണ്‍ പാദത്തില്‍ വരുമാനത്തില്‍ 42.12% വളര്‍ച്ച രേഖപ്പെടുത്തി (38,89.4 കോടി രൂപ), അറ്റാദായത്തില്‍ 81% വളര്‍ച്ചയുണ്ട്.
4) യു.എസ്.എ., യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് കയറ്റുമതി വര്‍ധിച്ചു. എണ്ണ, പ്രകൃതി വാതകം, പുനരുപയോഗ ഊര്‍ജം, അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ നിന്നാണ് ഓര്‍ഡറുകള്‍ ലഭിച്ചത്. അമേരിക്കയില്‍ സംഭരണശാല തുറന്നു; ഉത്പന്നങ്ങളുടെ വിതരണം മെച്ചപ്പെടുത്താന്‍ സാധിക്കും.
5) ഊര്‍ജ കാര്യക്ഷമതയില്‍ മെച്ചപ്പെട്ട പുതിയ ഫാനുകള്‍ പുറത്തിറക്കി. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ സാധിച്ചു. സ്വിച്ച് ഗിയര്‍ ബിസിനസില്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചു.
6) 2023-24ല്‍ കേന്ദ്ര സര്‍ക്കാര്‍ 10 ലക്ഷം കോടി രൂപയാണ് മൂലധന ചെലവ് നടത്തുന്നത്. റെയില്‍വേയാണ് മൂലധന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മുന്നില്‍. സ്വകാര്യ മേഖലയുടെ മൂലധന ചെലവ് 5 ലക്ഷം കോടി രൂപയാണ്. നിലവില്‍ പോളിക്യാബിന് ബിസിനസ് വികസിപ്പിക്കാന്‍ അനുകൂല സാഹചര്യമാണ്. 8 പ്രധാനപെട്ട നഗരങ്ങളില്‍ ഭവന റിയല്‍ എസ്റ്റേറ്റ് രംഗത്തെ കുതിപ്പും കമ്പനിക്ക് കൂടുതല്‍ ബിസിനസ് ലഭിക്കാന്‍ സഹായകരമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy).
ലക്ഷ്യ വില 5,335 രൂപ. നിലവില്‍ 4,715 രൂപ.
Stock Recommendation by Nirmal Bang Research.

Equity investing is subject to market risk. Please do your own research or consult a financial advisor before investing.



Tags:    

Similar News