കടം ഇല്ലാതെ മികച്ച വളര്‍ച്ച: ഈ ഓയില്‍ ല്യൂബ്രിക്കന്റ് കമ്പനിയുടെ ഓഹരി 17 ശതമാനം ഉയര്‍ന്നേക്കാം

2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 26.5% വര്‍ധിച്ചു, അറ്റാദായത്തില്‍ 56.2 % വര്‍ധനവ്

Update:2022-12-07 13:30 IST

58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച സവിത ഓയില്‍ ടെക്‌നൊളജിസ് (Savita Oil Technologies Ltd) പെട്രോളിയം ഡെറിവേറ്റീവുകളായ ട്രാന്‍സ്ഫോര്‍മര്‍ ഓയില്‍, ദ്രാവക പാരഫിന്‍, പെട്രോളിയം ജെല്ലി, വെളുത്ത മിനറല്‍ ഓയില്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ്.

അടുത്തിടെ മഹീന്ദ്ര & മഹീന്ദ്ര, സ്വരാജ് ട്രാക്ടര്‍സ്, ടാറ്റ മോട്ടോര്‍സ് തുടങ്ങിയ കമ്പനികളുമായി ഓയില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് ധാരണയായിട്ടുണ്ട്. 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 26.5 % വര്‍ധിച്ച് 865 കോടി രൂപിയായി. പെട്രോളിയം സ്‌പെഷ്യാലിറ്റി, ല്യൂബ്രിക്കെന്റ്റ് ഓയില്‍ വില്‍പ്പനയും വിലയും വര്‍ധിച്ചത് കൊണ്ടാണ് നേട്ടം കൈവരിച്ചത്.
നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനം (EBITDA) ലാഭം 98 കോടി രൂപയായി (69.4 % വര്‍ധനവ്). EBITDA മാര്‍ജിന്‍ 0.4 % വര്‍ധിച്ച് 11.3 ശതമാനമായി.
ഇരുചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ കാറുകള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക്,വേണ്ട ല്യൂബ്രിക്കെന്റ്റ് ഓയിലുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. കൂടാതെ വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള ഓയില്‍ ഡിമാന്‍ഡും ഉയര്‍ന്നിട്ടുണ്ട്. വാണിജ്യ വാഹനങ്ങളുടെ ല്യൂബ്രിക്കെന്റ്റ് ഓയില്‍ ഡിമാന്‍ഡ് മെച്ചപ്പെടുമെന്ന് കരുതുന്നു.
ഗ്രാമീണ മേഖലയില്‍ എഫ് എം സി ജി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്നത് ദ്രാവക പാരഫിന്‍. വൈറ്റ് ഓയില്‍ എന്നിവയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. വൈദ്യുത വാഹനങ്ങള്‍ക്ക് ചാര്‍ജിങ് പോയിന്റ്റുകള്‍ സ്ഥാപിക്കുന്ന ബിസിനസിലേക്ക് 35 കോടി രൂപയുടെ നിക്ഷേപം നടത്തും. ഡാബര്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍, എ ബി ബി എന്നിവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നുണ്ട്.
സവിത ഓയില്‍ കമ്പനിക്ക് കടം ഇല്ല, സെപ്റ്റംബര്‍ മാസം അവസാനത്തില്‍ 194 കോടി രൂപ ക്യാഷായോ അതിന് തുല്യമായോ കൈവശമുണ്ട്. സ്ഥിരമായി ലാഭവിഹിതം നല്‍കുന്നുണ്ട്. വികസനത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ കമ്പനിക്ക് കഴിയും.
അതിവേഗം വളരുന്ന ലോകത്തെ മൂന്നാമത്തെ വലിയ ഓയില്‍ ല്യൂബ്രിക്കന്റ്റ് വിപണിയാണ് ഇന്ത്യ. 2027 വരെ 4.77 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ സവിത ഓയില്‍ കമ്പനിയുടെ വളര്‍ച്ചക്ക് അനുകൂല സാഹചര്യമാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം വാങ്ങുക (Buy)
ലക്ഷ്യ വില : 394 രൂപ
നിലവില്‍ : 338.75 രൂപ
(289-295 ലേക്ക് താഴുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങാം).
( Stock Recommendation by HDFC Securities )


Tags:    

Similar News