മികച്ച വളര്‍ച്ച കൈവരിച്ച് ഓട്ടോ ഘടകങ്ങളുടെ കമ്പനി, ഓഹരി 14% ഉയരാം

2022-23 ല്‍ 1000 കോടി രൂപയുടെ ഓര്‍ഡര്‍, വരുമാനം 14.24% വര്‍ധിച്ചു

Update: 2023-06-27 11:42 GMT

Image:talbros.com

വാഹനങ്ങളുടെ സസ്പെന്‍ഷന്‍, ഗാസ്‌കെറ്റ്, ഫോര്‍ജിംഗ്സ്, ഹോസുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കോംമ്പൊണെന്റ്സ് (Talbros Automotive Components Ltd). മറ്റ് വ്യവസായങ്ങള്‍ക്കും കമ്പനി ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. 2022-23 ലെ മെച്ചപ്പെട്ട സാമ്പത്തിക ഫലത്തെ തുടര്‍ന്ന് ഓഹരിയില്‍ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്. ഈ ഓഹരിയുടെ മുന്നേറ്റ സാധ്യതയെ കുറിച്ച് അറിയാം:

1. 2022-23 മാര്‍ച്ച് പാദത്തില്‍ ഗാസ്‌കെറ്റ്, ഫോര്‍ജിംഗ്സ് വിഭാഗം ശക്തമായ പ്രകടനം കാഴ്ചവെച്ചു. വരുമാനം 18 ശതമാനം വര്‍ധിച്ച് 175 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് കൊണ്ട് മൊത്തം മാര്‍ജിന്‍ 3 ശതമാനം ഇടിഞ്ഞു.

2. 2022-23ല്‍ ആഭ്യന്തര, വിദേശ ഓട്ടോമൊബൈല്‍ കമ്പനികളില്‍ 1000 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു, അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ടതാണ് ഈ കരാറുകള്‍. ഗാസ്‌കെറ്റ്, ഫോര്‍ജിംഗ്സ്, ഹീറ്റ് ഷീല്‍ഡ്, ഷാസി എന്നിവ നിര്‍മിച്ചു നല്‍കണം.

3. 2026-27ല്‍ നിലവില്‍ ഉള്ള വരുമാനത്തിന്റ്റെ ഇരിട്ടി നേടാനാണ് ലക്ഷ്യം- 2200 കോടി രൂപ. കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യം.

4. റഷ്യ, ജപ്പാന്‍ എന്നി രാജ്യങ്ങളില്‍ നിന്ന് ഭാരം കുറഞ്ഞ വാണിജ്യ വാഹനങ്ങള്‍, ഭാരമുള്ള വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ ഘടകങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

5. വര്‍ധിക്കുന്ന ഓര്‍ഡറുകള്‍ പൂര്‍ത്തീകരിച്ച് നല്‍കാനായി അടുത്ത നാലുവര്‍ഷത്തില്‍ 205 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കും.

6. സെമികണ്ടക്ടര്‍ ക്ഷാമം പരിഹരിച്ച് ഓട്ടോമൊബൈല്‍ വ്യവസായം പൂര്‍വ സ്ഥിതിയിലേക്ക് പോകുമ്പോള്‍ അടുത്ത മൂന്ന് വര്‍ഷം കൂടുതല്‍ ഓര്‍ഡറുകള്‍ വാഹന ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ലഭിക്കും. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 9-11 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാഹന ഘടകങ്ങള്‍ നിര്‍മിക്കുന്ന വ്യവസായങ്ങള്‍ക്ക് മൂലധന തീവ്രത കൂടുതലാണ്.  3-4 മാസത്തെ ഉത്‌പാദന സാമഗ്രികൾ കരുതിവെക്കണം.

7. രൂപ വിദേശ കറന്‍സി വിനിമയ നിരക്കുകളിലെ മാറ്റങ്ങള്‍, അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ചാഞ്ചാട്ടം, വാഹന വിപണിയിലെ ഡിമാന്‍ഡ് വ്യതിയാനങ്ങള്‍ കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 850 രൂപ.

715 -735 രൂപ , 645 -650 രൂപയിലേക്ക് താഴുമ്പോള്‍ വാങ്ങാം.

നിലവില്‍ 746.

Stock Recommendation by HDFC Securities

(Equity investing is subject to market risk. Always do your own research before investing)


Tags:    

Similar News