മികച്ച ഓര്‍ഡറുകള്‍; ഈ എൻജിനിയറിംഗ് കമ്പനി ഓഹരിയില്‍ മുന്നേറ്റ സാധ്യത

കയറ്റുമതി ഓര്‍ഡറുകള്‍ 45.3% വര്‍ധിച്ചു, അമേരിക്കയില്‍ ബിസിനസ് വിപുലപ്പെടുത്താന്‍ ശ്രമം

Update:2023-08-03 21:06 IST

Image : Canva

വ്യാവസായിക വൈദ്യുത പദ്ധതികള്‍ നടപ്പാക്കുകയും നീരാവി ടര്‍ബൈന്‍ നിര്‍മിക്കുകയും ചെയ്യുന്ന പ്രമുഖ കമ്പനിയാണ് ത്രിവേണി ടര്‍ബൈന്‍ ലിമിറ്റഡ് (Triveni Turbine Ltd). 2023 -24 ജൂണ്‍ പാദത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ട സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

1. വരുമാനം 45.3% വളര്‍ച്ചയോടെ 376 കോടി രൂപയായി. അറ്റാദായം 59.3% വര്‍ധിച്ച് 61 കോടി രൂപയായി. 453 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിച്ചു. ഓര്‍ഡറുകളില്‍ 26.6% വര്‍ധനയുണ്ട്.
2. അന്താരാഷ്ട്ര വിപണിയില്‍ ഓര്‍ഡറുകള്‍ 128% വര്‍ധിച്ചു. മൊത്തം ഓര്‍ഡറുകളുടെ 53 ശതമാനത്തില്‍ അധികം വിദേശ വിപണിയില്‍ നിന്നാണ്.
3. ലോകത്തെ പ്രമുഖ വ്യാവസായിക നീരാവി ടര്‍ബൈന്‍ നിര്‍മാതാക്കളായ ത്രിവേണി അമേരിക്കന്‍ വിപണിയിലും ശക്തമാകാന്‍ ലക്ഷ്യമിടുന്നു.
4. 2023-24ല്‍ ആഭ്യന്തര വിപണിയില്‍ 25% വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. ജൂണ്‍ പാദത്തില്‍ 30% വര്‍ധന രേഖപ്പെടുത്തി.
5. വേസ്റ്റ് ഹീറ്റ് റിക്കവറി സംവിധാനങ്ങള്‍ കൂടുതല്‍ സ്ഥാപിച്ചു നല്‍കാനുള്ള അവസരം ലഭിക്കാന്‍ സാധ്യത.
6. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം(EBITDA) 50.3% വര്‍ധിച്ച് 84.3 കോടി രൂപയായി. സര്‍വകാല ഉയരമാണിത്. EBITDA മാര്‍ജിന്‍ 22.4% (0.7% വര്‍ധിച്ചു).
7. പഞ്ചസാര, ഡിസ്റ്റിലറി, ഉരുക്ക്, സ്വതന്ത്ര വൈദ്യുതി ഉത്പാദകര്‍, എണ്ണ പ്രകൃതി വാതകം എന്നി മേഖലകളില്‍ നിന്നാണ് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചത്. മൊത്തം 220 കോടി രൂപയുടെ ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാനുണ്ട്.
8. പുതിയ ഓര്‍ഡറുകള്‍ക്കുള്ള അന്വേഷണങ്ങള്‍ 22% വര്‍ധിച്ചു, അതില്‍ 56% ആഭ്യന്തര വിപണിയില്‍ നിന്നാണ്.
9. വ്യാവസായിക മേഖലയില്‍ ഊര്‍ജ ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് തുടര്‍ന്നും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈദ്യുതി നവീകരണ പദ്ധതികള്‍ക്കും ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് കരുതാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 505 രൂപ
നിലവില്‍ - 399.65 രൂപ
Stock Recommendation by Nirmal Bang Research
stock recommendation -Triveni Turbine Ltd 

(Equity investing is subject to market risk. Always do your own research before investing)

Tags:    

Similar News