ഡെപ്പോസിറ്റുകള്‍ വര്‍ധിച്ചു, ആദായവും വര്‍ധിച്ചു: ഫിനോ പേമെന്റ്‌സ് ബാങ്ക് ഓഹരികള്‍ പരിഗണിക്കാം
25 ദശലക്ഷം ഉപഭോക്താക്കൾ ഫിനോ പേമെൻറ്റ്സ് ആപ്പ് എല്ലാ മാസവും ഉപയോഗിക്കുന്നു, സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത വരുമാനത്തിൽ വർധനവ്
2006 ൽ സ്ഥാപിതമായ ഫിൻടെക്ക് പേടെക്ക് എന്ന സ്ഥാപനത്തിൻറ്റെ സബ്സിഡിയറി കമ്പനിയായി 2017 ആരംഭിച്ച ഫിനോ പേമെൻറ്റ്സ് ബാങ്ക് (Fino Payments Bank) 2019 -20 നാലാം പാദത്തിൽ ലാഭകരമായി. ഭാരത് പെട്രോളിയം, ഐ സി ഐ സി ഐ ബാങ്ക്, ബ്ലാക്ക് സ്റ്റോൺ തുടങ്ങിയ വൻകിട വാണിജ്യ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ യാണ് ഫിനോ ബാങ്ക് സ്ഥാപിച്ചത്. ഇന്ത്യയിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ പേമെൻറ്റ്‌സ് ബാങ്കാണ്. ലാഭകരമായി പ്രവർത്തിക്കുന്ന ഒരേ ഒരു ഫിൻ ടെക്ക് ബാങ്ക്.
-2022-23 ൽ വരുമാനം 25 % വർധിച്ച് 303 കോടി രൂപയായി
-അറ്റ വരുമാന മാർജിൻ 30.9 %
-നികുതിക്കും, പലിശക്കും മുൻപുള്ള വരുമാനം 30.5 കോടി രൂപ (71 % വളർച്ച).
- അറ്റാദായം 13.8 കോടി രൂപ (75 % വളർച്ച).
-സബ്‌സ്‌ക്രിപ്‌ഷൻ വരുമാനം 25 % നിന്ന് 30 ശതമാനമായി വർധിച്ചു.
- സേവനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് കച്ചവട സ്ഥാപനങ്ങൾ 51 % വർധിച്ച് 12.25 ലക്ഷമായി. ഓരോ ഇടപാടിനും ഫിനോ ബാങ്കിന് കമ്മിഷൻ ലഭിക്കുന്നത് കച്ചവടക്കാരുമായി പങ്കിടുന്നു
മാർജിൻ വർധനവിന് പ്രധാന കാരണം സേവിങ്സ്, കറണ്ട് അക്കൗണ്ട് വളർച്ചയാണ് (ത്രൈമാസ അടിസ്ഥാനത്തിൽ 66 %).
ഫിനോ പേ മെൻറ്റ്സ് പുതുക്കിയ ആപ്പിലൂടെ യു പി ഐ ഇടപാടുകൾ കൂടുകയും സബ്‌സ്‌ക്രിപ്ഷൻ വരുമാനത്തിൽ വർധനവും ഉണ്ടായി.
ഫിനോ ബാങ്കിന് ക്യാഷ് മാനേജ് മെൻറ്റ് സേവനങ്ങൾ (Cash Management Services-CMS ) ആദായകരമായ ബിസിനസാണ്. ഫിനോ പോർട്ടൽ ഉപയോഗപ്പെടുത്തിയാൽ കച്ചവടക്കാർക്ക് ദിവസേന ലഭിക്കുന്ന വരുമാനം ഏറ്റവും അടുത്ത ഫിനോ മർച്ചൻ റ്റ് പോയിന്റ്റിൽ നൽകിയാൽ മതിയാകും. സി എം എസ് സംവിധാനത്തിൽ 10,500 കോടി രൂപയുടെ ഇടപാടുകൾ (ത്രൈമാസ അടിസ്ഥാനത്തിൽ 14 % വളർച്ച).
സേവിങ്സ്, കറണ്ട് അക്കൗണ്ട് ഡെപ്പോസിറ്റുകൾ വർധിക്കുന്നത്, ഉയരുന്ന സബ്‌സ്‌ക്രിപ്‌ഷൻ വരുമാനം, ക്യാഷ് മാനേജ്മെൻറ്റ് സേവനങ്ങളിൽ നിന്ന് മികച്ച ആദായം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഫിനോ പേ മെൻറ്റ്‌സ് ബാങ്ക് സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് കരുതാം.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 325 നിലവിൽ
നിലവിൽ - 211 രൂപ
(Stock Recommendation by ICICI Securities)