പുതിയ സി.ഇ.ഒയുടെ നേതൃത്വത്തില്‍ ശക്തമായ വളര്‍ച്ച, മുന്നേറുമോ ഈ ഓഹരി?

അന്താരാഷ്ട്ര വരുമാനം നാലു വര്‍ഷം കൊണ്ട് ഇരട്ടിപ്പിക്കാന്‍ ലക്ഷ്യം, മാര്‍ക്കറ്റിംഗ് ശക്തിപ്പെടുത്തും

Update:2023-12-15 13:35 IST

Image courtesy : canva

ഐ.ടി രംഗത്ത് 38 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ആധുനികവത്കരണ എഞ്ചിനിയറിംഗ് കമ്പനിയാണ് സൊണാറ്റ (Sonata Software Ltd). കഴിഞ്ഞ പാദങ്ങളില്‍ ശക്തമായ സാമ്പത്തിക പ്രകടനം നടത്തിയത് കൊണ്ട് ഈ ഓഹരിയില്‍ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.

1. ഈ വര്‍ഷം 10 വലിയ ഇടപാടുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചു. ഇനിയും 35 വലിയ ഇടപാടുകള്‍ കരസ്ഥമാക്കാനുള്ള പരിശ്രമത്തിലാണ്. ഈ 35 കമ്പനികളില്‍ 38 ശതമാനവും ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍പ്പെട്ടവയാണ്.

2. നേരത്തെ വിപ്രോയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച സമീര്‍ ധിര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സൊണാറ്റ എം.ഡിയും സി.ഇ.ഒയുമായി നിയമിതനായത്. അദ്ദേഹം അടുത്ത നാലു വര്‍ഷം കൊണ്ട് അന്താരാഷ്ട്ര ബിസിനസില്‍ നിന്നുള്ള വരുമാനം രണ്ടിരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നു.

3. ഐ.ടി സേവനം നല്‍കുന്ന പ്രധാനപെട്ട വെര്‍ട്ടികല്‍സ്: ടെക്നോളജി, മീഡിയ, ടെലികോം, റീറ്റെയ്ല്‍, ട്രാവല്‍, ഉത്പാദനം, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് രംഗം, ആരോഗ്യ പരിപാലനം, ജീവശാസ്ത്രം എന്നിവ.

4. 2022-23 മുതല്‍ 2025-26 കാലയളവില്‍ വരുമാനത്തില്‍ 23 ശതമാനം, അറ്റാദായത്തില്‍ 24 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025-26ല്‍ ലക്ഷ്യമിടുന്ന വരുമാനം 15 കോടി ഡോളര്‍.

5. നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഡേറ്റ അനലിറ്റിക്സ്, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയിലാണ് ഭാവി വളര്‍ച്ച പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയില്‍ ടെക്സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വന്റ്റ് എന്ന കമ്പനിയെ ഏറ്റെടുത്തത് എന്റര്‍പ്രൈസ് ഡേറ്റ അനലിറ്റിക്സ്, ക്ലൗഡ് ആധുനികവത്കരണത്തിലും ശക്തിപ്പെടാന്‍ സഹായിക്കും.

6. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വലിയ ഇടപാടുകള്‍ കരസ്ഥമാക്കുന്നതില്‍ കമ്പനിക്ക് കഴിഞ്ഞു. 2022-23 മാര്‍ച്ച് പാദത്തില്‍ 16 കോടി ഡോളര്‍ ഇടപാട് 10 വര്‍ഷത്തേക്ക് കരസ്ഥമാക്കാന്‍ സാധിച്ചു. ഇതിലൂടെ ലാഭക്ഷമത വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)

ലക്ഷ്യ വില- 915 രൂപ

നിലവില്‍ 777.50 രൂപ

Stock Recommendation by IDBI Capital.

Equity investing is subject to market risk. Please do your own research or consult a financial advisor before investing.

Tags:    

Similar News