ഒരു വര്‍ഷത്തിനിടെ ഓഹരി വില ഉയര്‍ന്നത് 842 ശതമാനം, ഹമ്പമ്പോ ഇതെന്തൊരു വളര്‍ച്ച
വെള്ളിയാഴ്ച 1149.50 രൂപ എന്ന നിലയിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്
ഓഹരി വിപണിയില്‍ ഒരു വര്‍ഷത്തിനിടെ ഒന്നും രണ്ടും മടങ്ങ് റിട്ടേണുകള്‍ നല്‍കുന്ന കമ്പനികള്‍ അപൂര്‍വമാണ്. എന്നാല്‍ ഇതിനെല്ലാമപ്പുറം 10 മടങ്ങിലധികം റിട്ടേണ്‍ ഒരു കമ്പനി സമ്മാനിച്ചാലോ? നിക്ഷേപകര്‍ക്ക് അതൊരു അത്ഭതകരമായ നേട്ടമായിരിക്കും. എങ്കിലിതാ, ഏവരെയും അതിശയിപ്പിക്കുന്ന നേട്ടം ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ് എക്‌സ്‌പ്രോ ഇന്ത്യ ലിമിറ്റഡ്.
ഒരു വര്‍ഷത്തിനിടെ 842 ശതമാനത്തിന്റെ വളര്‍ച്ചയാണ് പോളിമര്‍ പ്രോസസിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ കമ്പനി വിപണിയില്‍ നേടിയത്. ഒരു വര്‍ഷം മുമ്പ് 122 രൂപയുണ്ടായിരുന്ന ഈ കമ്പനിയുടെ ഓഹരി വില 1149.50 രൂപ എന്ന നിലയിലാണ് എത്തി നില്‍ക്കുന്നത്. ആറ് മാസത്തിനിടെ ഓഹരി വില 66.70 ശതമാനം ഉയര്‍ന്നപ്പോള്‍ അഞ്ച് വര്‍ഷത്തിനിടെ ഈ ഓഹരി സമ്മാനിച്ചത് 2,248 ശതമാനത്തിന്റെ നേട്ടമാണ്. 2022 ന്റെ തുടക്കത്തില്‍ 35-40 രൂപയില്‍ ചാഞ്ചാടിയിരുന്ന ഓഹരി വിലയാണ് പിന്നീട് കുതിച്ചുയര്‍ന്നത്. മാര്‍ച്ച് 25ന് 1533 രൂപയും തൊട്ടു. എക്‌സ്‌പ്രോ ഇന്ത്യ ലിമിറ്റഡിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലയും ഇതാണ്. അതേസമയം, കഴിഞ്ഞ അഞ്ച് ദിവസമായി ഈ കമ്പനിയുടെ ഓഹരിവില ഇടിവിലാണ്. 16 ശതമാനത്തിന്റെ കുറവാണ് അഞ്ച് ദിവസത്തിനിടെ എക്‌സ്‌പ്രോ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വിലയിലുണ്ടായത്.
2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 101.96 കോടിയുടെ അറ്റവില്‍പ്പനയാണ് കമ്പനി നേടിയത്. അറ്റാദായം മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 89.28 ശതമാനം വര്‍ധിച്ച് 11.62 കോടി രൂപയായി.