അതിസമ്പന്നര്‍ കൈവശം വെച്ചിരിക്കുന്ന 10 കുഞ്ഞന്‍ കമ്പനി ഓഹരികള്‍
പ്രൈം ഡാറ്റബേസ് റിപ്പോര്‍ട്ട് പ്രകാരം അതിസമ്പന്നരായ ആളുകളുടെ കൈവശം 5 ലക്ഷം കോടി രൂപയുടെ ഓഹരികളുണ്ട്
രാജ്യത്തെ അതിസമ്പന്നരായ നിക്ഷേപകരുടെ കൈവശം 5 ലക്ഷം കോടി രൂപയുടെ ഓഹരികളുണ്ടെന്നാണ് കണക്ക്. 2022 സെപ്തംബര്‍ 31 വരെയുള്ള പ്രൈം ഡാറ്റബേസ് റിപ്പോര്‍ട്ട് പ്രകാരമാണിത്. അഞ്ചു കോടി രൂപയിലേറെ നിക്ഷേപത്തിനായി പണം കൈവശമുള്ളവരെയാണ് ഉയര്‍ന്ന ആസ്തിയുള്ളവരായി (HNI) പരിഗണിക്കുന്നത്. 25 കോടി രൂപയിലേറെ കൈവശമുള്ളവരെ അള്‍ട്രാ എച്ച്എന്‍ഐ എന്നും കണക്കാക്കുന്നു. സാധാരണയായി ഇന്‍ഫോസിസ്, ബജാജ് ഫിന്‍സെര്‍വ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ മുന്‍നിര കമ്പനി ഓഹരികളാണ് ഇത്തരം അതിസമ്പന്നരില്‍ പലരും കൈവശം വെച്ചിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുത്ത ഏതാനും കുഞ്ഞന്‍ ഓഹരികളിലും അവര്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നുവെന്നതാണ് റിപ്പോര്‍ട്ട്്. ഇതാ അതിസമ്പന്നര്‍ കൈവശം വെച്ചിരിക്കുന്ന പത്ത് കുഞ്ഞന്‍ ഓഹരികള്‍.
ഡെബ്‌കോക്ക് ഇന്‍ഡസ്ട്രീസ് (Debcock Industries)
എച്ച് എന്‍ ഐ ഹോള്‍ഡിഗ്‌സ്: 52.3 ശതമാനം
വിപണി മൂല്യം : 118 കോടി രൂപ
രാജസ്ഥാന്‍ ആസ്ഥാനമായുള്ള കമ്പനി് ദിയോളിയില്‍ ഹോട്ടല്‍ നടത്തി വരുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളാണ്. അടുത്തിടെ ഗ്രാനൈറ്റ് ഖനന മേഖലയിലേക്കും കടന്നിട്ടുണ്ട്. അജ്മീര്‍ ജില്ലയിലെ കേക്രിയില്‍ മാര്‍ബ്ള്‍ ക്വാറിയും ഉണ്ട്. സെപ്തംബറിലെ കണക്കനുസരിച്ച് 45 കോടി രൂപ വരുമാനവും 7 കോടി രൂപ അറ്റലാഭവും നേടിയിട്ടുണ്ട്.
ഹോട്ടല്‍ റഗ്ബി (Hotel Rugby )
എച്ച് എന്‍ ഐ ഹോള്‍ഡിഗ്‌സ്: 44.87 ശതമാനം
വിപണി മൂല്യം : 7 കോടി രൂപ
കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. വിവാഹം മറ്റു ചടങ്ങുകള്‍ എന്നിവ ഏറ്റെടുത്ത് നടത്തുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ 12.63 ലക്ഷം നഷ്ടം രേഖപ്പെടുത്തിയിരിക്കുന്ന കമ്പനിയാണ്.
ഓറിയന്റല്‍ ട്രൈമക്‌സ് (Oriental Trimex )
എച്ച് എന്‍ ഐ ഹോള്‍ഡിഗ്‌സ്: 42.93 ശതമാനം
വിപണി മൂല്യം: 26 കോടി
ഗ്രേറ്റര്‍ നോയ്ഡ ആസ്ഥാനമാക്കിയുള്ള കമ്പനി മാര്‍ബ്ള്‍ കല്ലുകള്‍ ടൈലുകളും സ്ലാബുകളുമാക്കി വിപണിയിലെത്തിക്കുന്നു. പ്രധാനമായും അസംസ്‌കൃത വസ്തുക്കള്‍ക്കായി ഇറക്കുമതിയെ ആശ്രയിക്കുന്ന കമ്പനി ഒഡിഷയില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ ഖനനം നടത്തുന്നുമുണ്ട്. കഴിഞ്ഞ പാദത്തില്‍ 20 ലക്ഷം രൂപ നഷ്ടത്തിലായ കമ്പനി 3.37 കോടി രൂപയാണ് വരുമാനം നേടിയത്.
ജ്യോതി സ്ട്രക്‌ചേഴ്‌സ് (Jyoti Structurse)
എച്ച്എന്‍ഐ ഹോള്‍ഡിംഗ്‌സ്: 42.42 ശതമാനം
വിപണി മൂല്യം : 907 കോടി രൂപ
പവര്‍ ട്രാന്‍സ്മിഷന്‍ പ്രോജക്റ്റുകള്‍ ടേണ്‍കീ അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചു നല്‍കുന്ന കമ്പനി. നാഷികിലും റായ്പൂരിലുമാണ് നിര്‍മാണ യൂണിറ്റുകള്‍. രാജ്യത്തിനകത്തും പുറത്തും പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. കഴിഞ്ഞ ത്രൈമാസത്തില്‍ 14 കോടി രൂപ വരുമാനം നേടിയ കമ്പനി നാല് കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
സോം ഡിസ്റ്റിലറീസ് & ബ്രീവറീസ് (Som Distilleries & Brewerise)
എച്ച്എന്‍ഐ ഹോള്‍ഡിംഗ്‌സ്: 42.33 ശതമാനം
വിപണി മൂല്യം : 777 കോടി രൂപ
ബിയര്‍, വിസ്‌കി, വോഡ്ക, ജിന്‍, റം, ബ്രാന്‍ഡി എന്നിവയ്‌ക്കൊപ്പം നോണ്‍ ആള്‍ക്കഹോളിക് പാനീയങ്ങളായ ക്രാന്‍ബറി, ഓറഞ്ച്, ടാന്‍ജി ലെമണ്‍ തുടങ്ങിയവയും ഉല്‍പ്പാദിപ്പിക്കുന്ന കമ്പനി
സെനിത് സ്റ്റീല്‍ പൈപ്‌സ് & ഇന്‍ഡസ്ട്രീസ് (Zenith Steel Pipes & Industries)
എച്ച് എന്‍ ഐ ഹോള്‍ഡിംഗ്‌സ്: 42.28 ശതമാനം
വിപണി മൂല്യം : 72 കോടി രൂപ
മുംബൈ ആസ്ഥാനമായ സ്റ്റീല്‍ പൈപ്പ് നിര്‍മാതാക്കളാണ്. ജലവിതരണം, അഗ്നിശമന വിഭാഗം, സ്‌കഫോള്‍ഡിംഗ്‌സ് എന്നിവയ്ക്ക് വേണ്ട ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നു.
നന്ദാനി ക്രിയേഷന്‍ (Nandani Creation)
എച്ച്എന്‍ഐ ഹോള്‍ഡിംഗ്‌സ്: 41.45 ശതമാനം
വിപണി മൂല്യം : 99 കോടി രൂപ
സ്ത്രീകള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ നിര്‍മിച്ച് വിപണിയിലിറക്കുന്ന കമ്പനി. രാജസ്ഥാന്‍ ആസ്ഥാനമായുള്ള കമ്പനിക്ക് അമൈവ എന്ന പേരില്‍ റീറ്റെയ്ല്‍ ഷോറൂമുമുണ്ട്.
സിഗ്നിറ്റി ടെക്‌നോളജീസ് (Cigniti Technologies)
എച്ച്എന്‍ഐ ഹോള്‍ഡിംഗ്‌സ്: 41.19 ശതമാനം
വിപണി മൂല്യം : 1624 കോടി രൂപ
സോഫ്റ്റ് വെയര്‍ പ്രോഡക്റ്റ് ടെസ്റ്റിംഗ് സേവനങ്ങളിലൂടെ പ്രശസ്തമായ ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി. ഡിജിറ്റല്‍ എന്‍ജിനീയറിംഗ് സേവനങ്ങളും നല്‍കി വരുന്നു.