സിനിമ ടിക്കറ്റ് വില കൂടി, വരുമാനവും മുന്നോട്ട്; ഈ 'സിനിമ' ഓഹരി മുന്നേറാം

160 പുതിയ സ്‌ക്രീനുകള്‍ ആരംഭിക്കുന്നു, കടബാധ്യത കുറയ്ക്കുന്നു

Update:2023-10-31 18:08 IST

പി.വി.ആര്‍ ലിമിറ്റഡും ഇനോക്‌സ് ലെഷറും തമ്മിലുള്ള ലയനം 2023 ജനുവരിയില്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് പി.വി.ആര്‍ ഇനോക്‌സ് (PVR Inox Ltd) എന്ന കമ്പനി നിലവില്‍ വന്നു. 115 നഗരങ്ങളിലായി മൊത്തം 361 സിനിമ തീയേറ്ററുകളാണ് നടത്തുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായി മൊത്തം 1,708 സ്‌ക്രീനുകള്‍ സ്വന്തമായിട്ടുണ്ട്. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ പ്രവര്‍ത്തന ഫലം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഓഹരിയില്‍ മുന്നേറ്റ സാധ്യതയുണ്ട്:

1. വടക്കേ ഇന്ത്യയില്‍ വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിയാനയിലെ ഗുരുഗ്രാമില്‍ അഞ്ചു സ്‌ക്രീനുള്ള പുതിയ മള്‍ട്ടിപ്ലെക്‌സ് ആരംഭിച്ചു. മൊത്തം 749 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ ഇപ്പോള്‍ 103 മള്‍ട്ടിപ്‌ളെക്‌സുകളിലായി 463 സ്‌ക്രീനുകളുണ്ട്.

2. പുതിയ കമ്പനി സ്ഥാപിതമായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകാത്തതിനാല്‍ വാര്‍ഷിക വളര്‍ച്ച കണക്കുകള്‍ ലഭ്യമല്ല. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ ശരാശരി ടിക്കറ്റ് നിരക്ക് 23% വര്‍ധിച്ച് 276 രൂപയായി. സിനിമ പ്രേക്ഷകര്‍ തിയറ്ററില്‍ എത്തിയിട്ട് ചെലവഴിക്കുന്ന അനുബന്ധ ചെലവുകള്‍ 136 രൂപയായി വര്‍ധിച്ചു.

3. ബോക്‌സ് ഓഫിസ് കളക്ഷന്‍, ഭക്ഷ്യ പാനീയങ്ങള്‍, പരസ്യം എന്നിവയാണ് പ്രധാന വരുമാന സ്രോതസുകള്‍. അറ്റ കടം 1,430 കോടി രൂപയില്‍ നിന്ന് 1,103 കോടി രൂപയായി കുറഞ്ഞു

4. ഹിന്ദി, പ്രാദേശിക ഭാഷകളില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ മെച്ചപ്പെട്ടു-പ്രേക്ഷകരുടെ എണ്ണം ത്രൈമാസ അടിസ്ഥാനത്തില്‍ 43% വര്‍ധിച്ച് 4.84 കോടിയായി. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ബിസിനസ് നേടാനായി സ്‌ക്രീനുകളുടെ എണ്ണം വര്‍ധിപ്പിക്കും.

6. 2023-24 ആദ്യപകുതിയില്‍ 68 പുതിയ സ്‌ക്രീനുകള്‍ ആരംഭിച്ചു. മൊത്തം 150 -160 പുതിയ സ്‌ക്രീനുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം.

7. ഹോളിവുഡ് ചലച്ചിത്രങ്ങളില്‍ നിന്ന് ടിക്കറ്റ് വരുമാനം മെച്ചപ്പെട്ടിട്ടുണ്ട്. വരുമാനത്തില്‍, ലാഭത്തിലും മികച്ച വളര്‍ച്ച വരും പാദങ്ങളില്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

8. വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതലും സ്വന്തം പണം ഉപയോഗിച്ചാണ് നടത്തുന്നത്. അറ്റം കടം കുറച്ചുകൊണ്ട് ലാഭക്ഷമത വര്‍ധിപ്പിക്കും. ഭാവി ക്യാഷ് ഫ്‌ളോ വര്‍ധിക്കാന്‍ ഇത് സഹായിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -1878 രൂപ

നിലവില്‍- 1576 രൂപ

നിലവിലെ വിപണി മൂല്യം- 15,677 കോടി രൂപ

Stock Recommendation by Geojit Financial Services.

(Equity investing is subject to market risk. Always do your own research or consult a financial experts)


Tags:    

Similar News