സാംസംഗ് എസ് 23 അള്‍ട്ര പകുതി വിലയില്‍! ആമസോണ്‍ റിപബ്ലിക് ഡേ സെയിലിൽ വാങ്ങാവുന്ന 5 കിടിലന്‍ ഫോണുകൾ
ആപ്പിള്‍, സാംസംഗ്, ഷഓമി, വണ്‍പ്ലസ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ഫോണുകള്‍ക്ക് വിശ്വസിക്കാനാവാത്ത വിലക്കുറവാണുള്ളത്;
പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. ഇക്കൊല്ലത്തെ ആദ്യ ഡിസ്‌കൗണ്ട് വില്‍പ്പനയുമായി ആമസോണില്‍ ഗ്രേറ്റ് റിപബ്ലിക് ഡേ സെയില്‍ തുടങ്ങി. ആപ്പിള്‍, സാംസംഗ്, ഷഓമി, വണ്‍പ്ലസ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ഫോണുകള്‍ക്ക് വിശ്വസിക്കാനാവാത്ത വിലക്കുറവാണുള്ളത്. വമ്പന്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമാകുന്ന അഞ്ച് കിടിലന്‍ സ്മാര്‍ട്ട് ഫോണുകള്‍ ഇവിടെ പരിചയപ്പെടാം.
1.സാംസംഗ് ഗാലക്‌സി എസ് 23 അള്‍ട്രാ 5ജി
ആമസോണ്‍ റിപബ്ലിക് ഡേ സെയിലില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഒരു മൊബൈല്‍ ഫോണാണ് സാംസംഗ് എസ് 23 അൾട്രാ 5 ജി . 51 ശതമാനം ഡിസ്‌ക്കൗണ്ടോടെ 71,999 രൂപക്കാണ് ഫോണ്‍ ലഭിക്കുക. 2,000 രൂപയുടെ ഡിസ്‌ക്കൗണ്ട് കൂപ്പണും ഈ ഓഫറില്‍ ലഭ്യമാണ്. ലോഞ്ചിംഗ് സമയത്ത് 1.49 ലക്ഷം രൂപയായിരുന്നു ഫോണിന്റെ വില.
2.ആപ്പിള്‍ ഐഫോണ്‍ 15
ഓഫര്‍ കാലത്ത് ആപ്പിള്‍ ഐഫോണ്‍ 15 55,999 രൂപക്ക് ലഭിക്കുമെന്നാണ് ആമസോണിന്റെ പ്രഖ്യാപനം. 18 ശതമാനം ഡിസ്‌കൗണ്ട് നല്‍കിയതിന് പുറമെ 1,000 രൂപയുടെ അധിക ഡിസ്‌കൗണ്ടും ആമസോണ്‍ നല്‍കുന്നുണ്ട്.
3.ഐക്യൂ ഇസഡ് 9 ലൈറ്റ് 5ജി
മികച്ച പെര്‍ഫോമന്‍സുള്ള 5ജി ഫോണ്‍ ബജറ്റ് വിലയില്‍ സ്വന്തമാക്കാന്‍ പ്ലാനുള്ളവര്‍ക്ക് പറ്റിയ അവസരമാണിത്. മീഡിയടെക് ഡൈമന്‍സിറ്റി 6300 5ജി പ്രോസസറുള്ള 10,449 രൂപക്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ബാങ്ക് ഓഫറുകളും കൂടി ചേരുമ്പോള്‍ ഫോണിന്റെ വില 9,249 രൂപയാകും. 14,449 രൂപയാണ് ഫോണിന്റെ ശരിക്കുള്ള വില. ഐക്യൂ ഇസഡ് 9 ലൈറ്റ് 5ജി
4.റിയല്‍മി ജി.ടി 7 പ്രോ
പെര്‍ഫോമന്‍സ് ഫോണ്‍ സെഗ്‌മെന്റില്‍ മികച്ച അഭിപ്രായം നേടിയ ഫോണുകളിലൊന്നാണ് റിയൽമി ജി.ടി 7 പ്രോ. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറാണ് ഫോണിലുള്ളത്. ഉയര്‍ന്ന ഗ്രാഫിക്‌സിലുള്ള ഗെയിം കളിക്കുന്നതിനുള്ള സൗകര്യവും ഫോണിലുണ്ട്. 69,999 രൂപക്ക് ലോഞ്ച് ചെയ്ത ഫോണ്‍ നിലവില്‍ 59,999 രൂപക്കാണ് വില്‍പ്പനക്കെത്തിയിരിക്കുന്നത്. ബാങ്ക് ഓഫറുകളും കൂടിയുണ്ടെങ്കില്‍ 54,999 രൂപക്ക് ഫോണ്‍ വാങ്ങാന്‍ കഴിയുമെന്നും കമ്പനി പറയുന്നു.
5. വണ്‍പ്ലസ് 13
സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റിലെത്തുന്ന വണ്‍പ്ലസിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണുകളിലൊന്നാണ് വൺപ്ലസ് 13. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ ഉപയോഗിക്കാനുള്ള സൗകര്യം ഫോണില്‍ ഇന്‍ബില്‍റ്റായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.72,999 രൂപക്ക് ലോഞ്ച് ചെയ്ത ഫോണ്‍ നിലവില്‍ 69,999 രൂപക്കാണ് ആമസോണില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ഓഫറായി 7,000 രൂപയും ആമസോണ്‍ തരും. ബാങ്ക് ഓഫറുകളും കൂടിയുണ്ടെങ്കില്‍ 64,999 രൂപക്ക് ഫോണ്‍ സ്വന്തമാക്കാമെന്നാണ് ആമസോണ്‍ പറയുന്നത്.
ഓഫറുകള്‍ ഇനിയും
എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ്, ഇ.എം.ഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നല്‍കുമെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. വിമാനടിക്കറ്റ് ബുക്കിംഗിന് 23 ശതമാനവും ഹോട്ടല്‍ ബുക്കിംഗിന് 50 ശതമാനവും ഡിസ്‌കൗണ്ട് ലഭിക്കും. ആമസോണ്‍ പേ ലേറ്റര്‍ സംവിധാനം ഉപയോഗിച്ച് 60,000 രൂപ വരെയുള്ള സാധനങ്ങള്‍ വാങ്ങാം. ഇതിന് പുറമെ 1,000 രൂപ ആമസോണ്‍ പേ ബാലന്‍സില്‍ കൂട്ടിച്ചേര്‍ത്താല്‍ ഉടനെ 100 രൂപ കാഷ്ബാക്ക് ലഭിക്കും. ആമസോണ്‍ പേ ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന പ്രൈം അംഗങ്ങള്‍ക്ക് എല്ലാ പര്‍ച്ചേസിലും 5 ശതമാനം ഡിസ്‌കൗണ്ടും 2,500 രൂപ വരെയുള്ള ആനുകൂല്യങ്ങളും ലഭിക്കുമെന്നും ആമസോണിന്റെ അറിയിപ്പില്‍ പറയുന്നു.
Disclaimer : ഇതില്‍ സൂചിപ്പിച്ചിരിക്കുന്ന സാധനങ്ങളുടെ വിലയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. സാധനങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് ദയവായി ആമസോണ്‍ വെബ്‌സൈറ്റ് കൂടി പരിശോധിക്കുക. ഇതില്‍ നല്‍കിയിരിക്കുന്ന ചില ലിങ്കുകള്‍ അഫിലിയേറ്റഡ് ലിങ്കുകളാണ്. അതായത് ഈ ലിങ്ക് വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ചെറിയൊരു കമ്മീഷന്‍ ധനം ഓണ്‍ലൈന് ലഭിച്ചേക്കാം. ഇതിന് നിങ്ങള്‍ അധിക ചാര്‍ജ് നല്‍കേണ്ടതില്ല.