മികച്ച മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിനുളള പുരസ്‌കാരം രാജഗിരിക്ക്
രോഗനിര്‍ണയം, പ്രതിരോധം, ചികിത്സ എന്നീ മേഖലകളില്‍ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നത് പരിഗണിച്ചാണ് പുരസ്‌കാരം
കേരളത്തിലെ മികച്ച മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിനുളള ടൈംസ് ഗ്രൂപ്പിന്റെ പുരസ്‌കാരം ആലുവ രാജഗിരി ആശുപത്രി സ്വന്തമാക്കി. രോഗനിര്‍ണയം, പ്രതിരോധം, ചികിത്സ എന്നീ മേഖലകളില്‍ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നത് പരിഗണിച്ചാണ് പുരസ്‌കാരം.
ഡിസംബര്‍ 28-ന് ബാംഗ്ലൂര്‍ ഖണ മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം മൃണാല്‍ ഠാക്കൂര്‍ പുരസ്‌കാരം വിതരണം ചെയ്തു. രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ. ജോണ്‍സണ്‍ വാഴപ്പിളളി സിഎംഐ പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ ആരോഗ്യ മേഖലയിലെ വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ചവരെയും ആദരിച്ചു.
അത്യാധൂനിക സംവിധാനങ്ങള്‍ക്ക് ഒപ്പം മികച്ച മെഡിക്കല്‍ പ്രൊഫഷണലുകളുടെ നിസ്വാര്‍ത്ഥമായ സഹകരണമാണ് രാജഗിരിയുടെ നേട്ടത്തിന് പിന്നിലെന്ന് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ. ജോണ്‍സണ്‍ വാഴപ്പിളളി പറഞ്ഞു.