കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തി
കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് പുറത്തുവിട്ടു
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തിയെന്ന് റിപ്പോര്‍ട്ട്. കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് പുറത്തുവിട്ടു. കോവിഡ് ബാധിച്ച് രോഗം ഗുരുതരമാകുന്നത് 93.4 ശതമാനത്തോളം തടയുമെന്നും പരീക്ഷണഫലം വ്യക്തമാക്കുന്നു.
അതേസമയം പുതിയ ഡെല്‍റ്റ വകഭേദത്തിനെതിരേ 65.2 ശതമാനത്തോളം ഫലപ്രാപ്തിയാണ് കോവാക്‌സിനുള്ളത്. ലക്ഷണമില്ലാത്ത രോഗത്തിനെതിരേ 63.6 ശതമാനത്തോളം ഫലപ്രാപ്തിയാണുള്ളത്. രാജ്യത്തിന്റെ 25 ഓളം ഭാഗങ്ങളില്‍നിന്ന് 18നും 98 നും പ്രായമുള്ള 130 കോവിഡ് രോഗികളിലാണ് കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. 0.5 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാവുക. 12 ശതമാനം പേര്‍ക്ക് സാധാരണ പാര്‍ശ്വഫലങ്ങളുണ്ടാകുമെന്നും കമ്പനി പറയുന്നു.