മൂന്നുലക്ഷം കടന്ന് പ്രതിദിന കേസുകള്‍
24 മണിക്കൂറിനിടെ 2,104 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 3.14 ലക്ഷം. ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,59,30,965 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 3,14,835 പുതിയ കേസുകളും 2,104 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്നനിരക്കാണിത്. 2,104 മരണങ്ങളില്‍ മഹാരാഷ്ട്രയില്‍ നിന്ന് 568, ഡല്‍ഹിയില്‍ നിന്ന് 249, ഛത്തീസ്ഗഡില്‍ നിന്ന് 193, ഉത്തര്‍പ്രദേശില്‍ നിന്ന് 187, ഗുജറാത്തില്‍ നിന്ന് 125, കര്‍ണാടകയില്‍ നിന്ന് 116 എന്നിവ ഉള്‍പ്പെടുന്നു.
22,91,428 ആക്്ടീവ് കേസുകളാണ് രാജ്യത്ത് ഇപ്പോഴുള്ളത്. അതേസമയം കോവിഡ് രോഗമുക്തി നിരക്ക് 84.46 ശതമാനമായി കുറഞ്ഞു. രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 1,34, 54,880 ആയി. മരണനിരക്ക് 1.16 ശതമാനമായി കുറഞ്ഞുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ 21 വരെ 27,27,05,103 സാമ്പിളുകള്‍ പരിശോധിച്ചതായും ബുധനാഴ്ച 16,51,711 സാമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.