കോവിഡ് വ്യാപനം; അവശ്യ സർവീസുകൾ ഒഴികെയുള്ളവക്ക് നിയന്ത്രണങ്ങൾ ഇന്ന് രാത്രി മുതൽ, അറിയാം!

കടകള്‍ രാത്രി ഏഴ് മണി വരെ മാത്രമാക്കും.

Update: 2021-08-30 11:31 GMT

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച രാത്രി മുതല്‍ ആണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.ആവശ്യ സര്‍വീസുകള്‍ ഒഴികെ നിയന്ത്രണം ഉണ്ടാകും. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രി 10മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍, മാംസം, മത്സ്യം, മൃഗങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍,കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും.
നിയന്ത്രണങ്ങള്‍?
ജനസംഖ്യാ ആനുപാതിക പ്രതിവാര രോഗനിരക്ക് ഏഴില്‍ക്കൂടുതലുള്ള പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ ലോക്ഡൗണും ഏര്‍പ്പെടുത്തും. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. രാത്രികാലത്ത് കര്‍ശന പരിശോധന ഉണ്ടായിരിക്കും. ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങള്‍ പ്രതിവാര രോഗവ്യാപനനിരക്ക് അനുസരിച്ചുള്ള എ,ബി,സി,ഡി. കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അതാതിടങ്ങളില്‍ ശക്തമാക്കും.
കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടും. ബസുകളെ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റില്‍ ലഭിക്കും. എന്നാല്‍ വശ്യസേവന വിഭാഗത്തിലുള്ളവര്‍ക്ക്. ചരക്ക് വാഹനങ്ങള്‍ക്ക്. അടുത്തബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രക്ക്.
രാത്രി പത്തിന് മുന്‍പ് ദീര്‍ഘ ദൂരയാത്ര വിമാനത്താവളം റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്രാ ടിക്കറ്റ് കാണിച്ച് യാത്രചെയ്യാം. മറ്റെല്ലാ യാത്രകള്‍ക്കും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ - നിന്നുള്ള അനുമതി ആവശ്യം.വീടുകളില്‍ സഹായത്തിന് പോകുന്നവര്‍ക്ക് യാത്രാനുമതിയുണ്ട്.


Tags:    

Similar News